BollywoodGeneralLatest News

അതിമാരക ലഹരി മരുന്നുകള്‍ ഉപയോ​ഗിച്ചിരുന്നു, പാര്‍ട്ടിയില്‍ പങ്കെടുത്തത് 2 5 താരങ്ങള്‍, നടിയുടെ മൊഴി നിര്‍ണ്ണായകം; അന്വേഷണം പ്രമുഖ താരങ്ങളിലേയ്ക്ക്

മൂന്ന് ദിവസം നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് നടി റിയ ചക്രബര്‍ത്തിയെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്തത്.

ലഹരിമരുന്ന് കേസില്‍ പ്രമുഖതാരങ്ങളും നിരീക്ഷണത്തില്‍. നടന്‍ സുശാന്ത് സിംഗിന്റെ മരണത്തിനു പിന്നാലെ ഉയര്‍ന്നുവന്ന ലഹരി മാഫിയാ ബന്ധത്തില്‍ താരത്തിന്റെ കാമുകി കൂടിയായ നടി റിയ ചക്രബര്‍ത്തി അറസ്റ്റില്‍ ആയി. സുശാന്തിനൊപ്പം 25 ബോളിവുഡ് താരങ്ങള്‍ ലഹരിമരുന്ന് പാര്‍ട്ടിയില്‍ പങ്കെടുത്തുവെന്നാണ് റിയയും കസ്റ്റഡിയിലുള്ള സഹോദരന്‍ ഷോവിക്കും മൊഴിനല്‍കിയതിന്റെ പശ്ചാത്തലത്തില്‍ ഈ താരങ്ങള്‍ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ നോട്ടീസ് നല്‍കുമെന്നാണ് പുതിയ റിപ്പോര്‍ട്ട്.

ബോളിവുഡിലെ കൂടുതല്‍ താരങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിക്കും. മൂന്ന് ദിവസം നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് നടി റിയ ചക്രബര്‍ത്തിയെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്തത്. മയക്കു മരുന്ന് സംഘങ്ങളുമായി ബന്ധമുണ്ടെന്ന് സമ്മതിച്ച നടി റിയ ചക്രബര്‍ത്തി അതിമാരക ലഹരി മരുന്നുകള്‍ താന്‍ ഉപയോ​ഗിച്ചിരുന്നുവെന്നും ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി. സുശാന്ത് അഭിനയിച്ച ഒരു സിനിമയുടെ സെറ്റില്‍ വെച്ചും പല പാര്‍ട്ടികളിലും മയക്കു മരുന്ന് ഉപയോഗിച്ചിരുന്നതായും നടി സമ്മതിച്ചു.

ലഹരിക്ക് അടിമയായ ഒരാളെ പ്രണയിച്ചതാണ് റിയ ചെയ്ത കുറ്റമെന്നാണ് റിയയുടെ അഭിഭാഷകന്റെ പ്രതികരണം.

shortlink

Related Articles

Post Your Comments


Back to top button