CinemaGeneralLatest NewsMollywoodNEWS

ഞാന്‍ വീട് വച്ചപ്പോള്‍ അദ്ദേഹം നല്‍കിയത് വലിയ തുക: നടി ശ്രീലത നമ്പൂതിരി

സെറ്റില്‍ ചിലര്‍ അത് വലിയ പ്രശ്നമാക്കി

ഒരു കാലത്ത് മലയാള സിനിമയില്‍ വേറിട്ട കഥാപാത്രങ്ങളെ അവിസ്മരണീയമായക്കിയ നടി ശ്രീലത നമ്പൂതിരി ഇന്നും മികച്ച സിനിമകള്‍ ചെയ്തു കൊണ്ട് മലയാള സിനിമയില്‍ സജീവമായി നിറഞ്ഞു നില്‍ക്കുകയാണ്. തന്റെ സുവര്‍ണ്ണ സിനിമാ കാലഘട്ടത്തില്‍ പരിചയപ്പെട്ട മഹാനായ മനുഷ്യനായിരുന്നു പ്രേം നസീറെന്ന് താരം തുറന്നു പറയുന്നു. മദ്രാസില്‍ വീട് വച്ചപ്പോള്‍ വലിയ തുകയുടെ  ചെക്കുമായി കയറി വന്ന പ്രേം നസീര്‍ ഒരു ജൂനിയര്‍ താരമെന്ന നിലയില്‍ തനിക്ക് നല്‍കിയത് വലിയ പരിഗണനയാണെന്ന് ശ്രീലത നമ്പൂതിരി പറയുന്നു.

“മാന്യതയുടെ ആള്‍രൂപമായിരുന്നു നസീര്‍ സാര്‍. സഹപ്രവര്‍ത്തകരോടെല്ലാം കാരുണ്യത്തോടെ പെരുമാറി. ഞാന്‍ മദ്രാസില്‍ ചെറിയൊരു വീട് വച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ പറയാന്‍ മടിക്കണ്ട. ഗൃഹപ്രവേശനത്തിന് വലിയ തുകയുടെ ചെക്കുമായാണ് അദ്ദേഹം വന്നത്. അന്ന് താരതമ്യേന ജൂനിയറായ  എന്നോടാണ് ഇത്രയും കാരുണ്യത്തോടെ പെരുമാറിയത് എന്നോര്‍ക്കണം.  ഒരു അനുഭവം കൂടി പറയാം. അദ്ദേഹം സൂപ്പര്‍ സ്റ്റാറായി തിളങ്ങി നില്‍ക്കുന്ന സമയം. ഒരു ദിവസം സെറ്റില്‍ വിളമ്പിയത് പൊതിച്ചോറായിരുന്നു. തൈരുസ്വാദം മാത്രമുള്ള പൊതിച്ചോറ്. സെറ്റില്‍ ചിലര്‍ അത് വലിയ പ്രശ്നമാക്കി. എന്നാല്‍ ഒരു പൊതി വാങ്ങി മൂലയില്‍ പോയിരുന്നു കഴിച്ചിട്ടു നസീര്‍ സാര്‍ പറഞ്ഞു ഇത്ര രുചിയുള്ള ഭക്ഷണം ഈ അടുത്തകാലത്തൊന്നും കഴിച്ചിട്ടില്ല.  അദ്ദേഹം അങ്ങനെ പറഞ്ഞത് ആ പൊതിച്ചോറിനു അത്ര രുചിയുണ്ടായത് കൊണ്ടല്ല. നിര്‍മ്മാതാവിന്റെ അവസ്ഥ അദ്ദേഹത്തിന് ബോധ്യപ്പെട്ടിരുന്നത് കൊണ്ടാണ്”. ഒരു പ്രമുഖ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ ശ്രീലത നമ്പൂതിരി പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button