CinemaGeneralLatest NewsNEWS

ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യര്‍ക്ക് ഇന്ന് പിറന്നാള്‍; ആശംസകൾ അറിയിച്ച് ആരാധകർ

മലയാളികള്‍ക്ക് സമ്മാനിച്ചത് അവിസ്മരണീയമായ കഥാപാത്രങ്ങളാണ്

ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യര്‍ക്കിന്ന് പിറന്നാൾ.. നിരവധി ചിത്രങ്ങളിലൂടെ മലയാളികളെ അമ്പരരപ്പിച്ച നടികൂടിയാണ് താരം. ഇന്ന് നടിയുടെ 42-ാം ജന്മദിനമാണ്. 1978 സെപ്റ്റംബര്‍ പത്തിനായിരുന്നു മഞ്ജുവിന്റെ ജനനം. 25 വര്‍ഷങ്ങള്‍ക്ക് മുമ്പ് മലയാള സിനിമയില്‍ എത്തിയ നടി ചുരുങ്ങിയ കാലം കൊണ്ടുതന്നെ മലയാളികള്‍ക്ക് സമ്മാനിച്ചത് അവിസ്മരണീയമായ കഥാപാത്രങ്ങളാണ്.

ജനപ്രിയ നടൻ നടൻ ദിലീപുമായുള്ള വിവാഹ ശേഷം 16 വര്‍ഷത്തെ ഇടവേള കഴിഞ്ഞ് തിരികെ എത്തിയപ്പോഴും അതിന് മാറ്റമുണ്ടായില്ല. എന്നും മലയാളികള്‍ക്ക് ഓര്‍ത്തുവെക്കാന്‍ ഒരുപിടി നല്ല കഥാപാത്രങ്ങള്‍ മഞ്ജു വാര്യർ നല്‍കിയിട്ടുണ്ട്. അതിനിടെ തമിഴ് സിനിമയിലും നടി അരങ്ങേറ്റം കുറിച്ചു. ധനുഷ് നായകനായി എത്തിയ അസുരനിലൂടെയായിരുന്നു നടി തമിഴ് സിനിമയിലേക്ക് കടന്നത്.

വൻ ഹിറ്റായി മാറിയ ഈ പുഴയും കടന്ന്, കണ്ണെഴുതി പൊട്ടും തൊട്ട്, ഹൗ ഓള്‍ഡ് ആര്‍യു, വേട്ട, കരിങ്കുന്നം സിക്‌സേഴ്‌സ്, കെയര്‍ ഓഫ് സൈറ ബാനു, ഉദാഹരണം സുജാത, അസുരന്‍, പ്രതി പൂവന്‍കോഴി എന്നീ ചിത്രങ്ങൾ താരത്തിന്റെ അഭിനയ ജീവിതത്തിലെ മികച്ച സിനിമകളാണ്.

shortlink

Related Articles

Post Your Comments


Back to top button