BollywoodGeneralLatest News

മയക്കുമരുന്നിന് അടിമയായിരുന്നുവെന്ന് നടി കങ്കണ; കാമുകനും ലഹരിമരുന്ന് ഉപയോഗിച്ചിരുന്നെന്നു സ്ഥിരീകരിച്ചതോടെ കേസെടുക്കാന്‍ പൊലീസ്

നടിക്കെതിരായ ലഹരിമരുന്ന് കേസുമായി മുന്നോട്ടു പോകുന്നതിനിടയിലാണ് വീഡിയോ പുറത്തുവരുന്നത്

സിനിമാ മേഖലയിലെ ലഹരി ബന്ധങ്ങള്‍ കൂടുതല്‍ വെളിപ്പെടുകയാണ്. ബോളിവുഡിനു പിന്നാലെ കന്നഡ സിനിമാ താരങ്ങളും ലഹരി മാഫിയാ ബന്ധത്തില്‍ അറസ്റ്റില്‍ ആയിരിക്കുകയാണ്. ബോളിവുഡ് നടന്‍ സുശാന്ത് സിംഗിന്റെ മരണത്തിനു പിന്നാലെ ഉയര്‍ന്നു വന്ന ലഹരിമാഫിയ വിവാദങ്ങളില്‍ ശക്തമായ പ്രതികരണം നടത്തിയ നടി കങ്കണ റണാവത്തിനു വീണ്ടും കുരുക്ക്.

മഹാരാഷ്ട്രയെ വിമര്‍ശിച്ചപേരില്‍ നടിയും ശിവസേനയുമായുള്ള പോര് മുറുകുകയാണ്. താരത്തിനെതിരെ മയക്കുമരുന്ന് കേസ് അന്വേഷണം ഊര്‍ജിതമായി നടക്കുകയാണ്. ഇതിനിടയില്‍ താന്‍ ലഹരിക്ക് അടിമയായിരുന്നു എന്ന് പറയുന്ന കങ്കണയുടെ പഴയ വിഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. തന്റെ ഇന്‍സ്റ്റ​ഗ്രാം അക്കൗണ്ടിലൂടെ ഈ വര്‍ഷം മാര്‍ച്ചില്‍ താരം പങ്കുവെച്ച വിഡിയോ ആണ് വൈറലാവുന്നത്. ബോളിവുഡില്‍ പിടിച്ചു നില്‍ക്കാന്‍ തന്റെ കഷ്ടപ്പാടുകളേക്കുറിച്ചും തുടര്‍ന്ന് അക്കാലത്ത് മയക്കുമരുന്നിന് അടിമയായതിനെക്കുറിച്ചുമാണ് താരം പറയുന്നത്.

മുംബൈ പൊലീസ് നടിക്കെതിരായ ലഹരിമരുന്ന് കേസുമായി മുന്നോട്ടു പോകുന്നതിനിടയിലാണ് വീഡിയോ പുറത്തുവരുന്നത്. മുന്‍ കാമുകനും നടനുമായ അധ്യായന്‍ സുമനും കങ്കണ ലഹരിമരുന്ന് ഉപയോഗിച്ചിരുന്നെന്ന് മുമ്ബ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇതിന്റെഎല്ലാം അടിസ്ഥാനത്തില്‍ കങ്കണയ്‌ക്കെതിരെ കേസെടുക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു

https://twitter.com/DilliDurAst/status/1304648979628437504?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1304648979628437504%7Ctwgr%5Eshare_3&ref_url=https%3A%2F%2Fwww.hindustantimes.com%2Fbollywood%2Fi-used-to-be-a-drug-addict-kangana-ranaut-s-video-from-march-goes-viral-as-bollywood-tackles-allegations-of-drug-abuse%2Fstory-JZUPYJN362TsqiDvu3mKrN.html

shortlink

Related Articles

Post Your Comments


Back to top button