BollywoodGeneralLatest News

ഇനിയൊരിക്കലും എനിക്ക് അവനെ തൊടാനോ അവന്റെ ചിരി കാണാനോ സാധിക്കില്ല; വേദനയോടെ ശ്വേത

ആഴത്തിലുള്ള ധ്യാനത്തിലും പ്രാർത്ഥനയിലും മുഴുകാനും ഞാൻ തീരുമാനിച്ചു

ബോളിവുഡ് നടന്‍ സുശാന്തിന്റെ മരണത്തിന്റെ വേദനയില്‍ നിന്നും കുടുംബം കരകയറിയിട്ടില്ല. ഇപ്പോഴിതാ സമൂഹമാധ്യമങ്ങളിൽ നിന്ന് തൽക്കാലത്തേക്ക് മാറിനിൽക്കുന്നതായി സുശാന്ത് സിങ് രജ്‌പുതിന്റെ സഹോദരി ശ്വേത. സഹോദരന്റെ വേർപാടിന്റെ വേദനയിൽ നിന്നും ഇതുവരെ മുക്തി നേടാനായിട്ടില്ലെന്നും പത്ത് ദിവസത്തേക്ക് സമൂഹമാധ്യമങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചതായും ശ്വേത പറയുന്നു.

“കരുത്തുള്ളവളായി നിൽക്കാൻ ശ്രമിച്ചാലും, എന്റെ സഹോദരൻ ഇനിയില്ലെന്ന ആഴത്തിലുള്ള വേദന എന്നിലുണ്ടാകുന്നു. ഇനിയൊരിക്കലും എനിക്ക് അവനെ തൊടാനോ അവന്റെ ചിരി കാണാനോ അവന്റെ തമാശകൾ കേൾക്കാനോ സാധിക്കില്ല…ഈ വേദനയിൽ നിന്ന് എപ്പോൾ മുക്തയാകുമെന്ന് എനിക്കറിയില്ല. സമൂഹമാധ്യമങ്ങളിൽ നിന്ന് 10 ദിവസത്തെ അവധിയെടുക്കാനും ആഴത്തിലുള്ള ധ്യാനത്തിലും പ്രാർത്ഥനയിലും മുഴുകാനും ഞാൻ തീരുമാനിച്ചു. ഈ വേദനയിൽ നിന്നു പുറത്തുകടക്കാൻ ഞാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു” ശ്വേത ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

വിവാഹ ദിനത്തിൽ സുശാന്തിനൊപ്പം എടുത്ത ചിത്രം പങ്കുവച്ചുകൊണ്ടാണ് ശ്വേതയുടെ പോസ്റ്റ്.

Related Articles

Post Your Comments


Back to top button