ട്രോളുകളും വിമർശനങ്ങളും ഏശിയില്ല, ആരാധകർക്ക് പ്രിയം അഹാന തന്നെ; താരത്തെ ഇൻസ്റ്റ​ഗ്രാമിൽ പിന്തുടരുന്നവരുടെ എണ്ണം 2 മില്യൺ

സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ് അഹാനയും കുടുംബവും

ധീരമായ നിലപാടുകളുടെ പേരിൽ അടുത്തിടെ ഏറെ ട്രോളുകൾ ഏറ്റുവാങ്ങിയ യുവനടിയാണ് അഹാന കൃഷ്ണ കുമാർ. സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ് അഹാനയും കുടുംബവും.

ഏതാനും നാളുകൾ കൊണ്ട് വൻ പ്രശസ്തിയിലേക്കുയർന്ന താരത്തിന് ഏറെ വിമർശനങ്ങളും നേരിടേണ്ടി വന്നിരുന്നു, എന്നാലിപ്പോൾ ഇൻസ്റ്റ​​ഗ്രാമിൽ 2 മില്യൺ ആളുകൾ താരത്തിനെ പിന്തുടരുന്നു എന്ന സന്തോഷവാർത്തയാണ് താരം പുറത്ത് വിട്ടിരിക്കുന്നത്.

ദിനംപ്രതി രൂക്ഷമായ പരിഹാസങ്ങളെയും ട്രോളുകളെയും വിമർശന പെരുമഴയെയും പുഷ്പ്പം പോലെ നേരിട്ട ധീരയായ പെൺകുട്ടിയാണ് അഹാനയെന്നും ഈ നേട്ടത്തിന് താങ്കൾ അർഹയെന്നും ആരാധകർ സ്നേഹത്തോടെ കുറിക്കുന്നു.

Share
Leave a Comment