CinemaGeneralMollywoodNEWS

ഞാന്‍ ഗന്ധര്‍വ്വനിലേക്ക് വിളിച്ചിരുന്നു, പക്ഷേ പോയില്ല: അവസാന നാളുകളില്‍ പത്മരാജനുമായി നിലനിന്നിരുന്ന പ്രശ്നത്തെക്കുറിച്ച് ബ്ലെസ്സി

ആ ക്രെഡിറ്റ് മറ്റു ചിലര്‍ക്ക് പോയപ്പോള്‍ ഈ വിഷയം ഞാന്‍ പത്മരാജന്‍ സാറിനോട് ചോദിക്കുകയുണ്ടായി

പത്മരാജ ശിഷ്യനെന്ന നിലയില്‍ മലയാള സിനിമയില്‍ പേരെടുത്ത ബ്ലെസ്സി എന്ന സംവിധായകന്‍ തന്റെ ആദ്യ ചിത്രത്തില്‍ തന്നെ മലയാള സിനിമയില്‍ ചരിത്രത്തില്‍ ഇടം കൊള്ളുന്ന സിനിമയുമായി വന്നു ഒരു മികച്ച ഫിലിം മേക്കറുടെ കയ്യൊപ്പ് ചാര്‍ത്തിയിരുന്നു. കാഴ്ചയും തന്മാത്രയും പ്രേക്ഷക ഹൃദയങ്ങളിലേക്ക് ഇറക്കി വച്ച ബ്ലെസ്സി തന്റെ പൂര്‍വ്വകാല സിനിമാനുഭവങ്ങളെക്കുറിച്ച് സ്മരിക്കുകയാണ്. പത്മരാജന്റെ അവസാന ചിത്രമായ ഞാന്‍ ഗന്ധര്‍വനിലേക്ക് വിളിച്ചിട്ട് പോകാതിരുന്നത് അദ്ദേഹവുമായി നില നിന്നിരുന്ന പ്രശ്നത്തിന്റെ പേരില്‍ ആയിരുന്നില്ലെന്നും ജയരാജിന്റെ ‘വിദ്യാരംഭം’ എന്ന സിനിമ വന്നത് കൊണ്ടാണ് ആ സിനിമയില്‍ വര്‍ക്ക് ചെയ്യാന്‍ കഴിയാതെ പോയതെന്നും പഴയകാല സിനിമാ ഓര്‍മ്മകള്‍ പങ്കുവച്ചു കൊണ്ട് ബ്ലെസ്സി പറയുന്നു.

“ഇന്നലെ എന്ന സിനിമയുടെ ടൈറ്റില്‍ കാര്‍ഡില്‍ അസോസിയേറ്റ് സംവിധായകന്‍ എന്ന നിലയിലല്ല എന്റെ പേര് വന്നത് ആ ക്രെഡിറ്റ് മറ്റു ചിലര്‍ക്ക് പോയപ്പോള്‍ ഈ വിഷയം ഞാന്‍ പത്മരാജന്‍ സാറിനോട് ചോദിക്കുകയുണ്ടായി.അതിന്റെ പേരില്‍ ചില അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ‘ഞാന്‍ ഗന്ധര്‍വ്വനില്‍’ വര്‍ക്ക് ചെയ്യാതിരുന്നത് അത് കൊണ്ടല്ല ആ സമയത്ത് ജയരാജിന്റെ ‘വിദ്യാരംഭം’ എന്ന സിനിമയില്‍ അസോസിയേറ്റ് സംവിധായകനായി വര്‍ക്ക് ചെയ്യാനുള്ള ഓഫര്‍ വന്നിരുന്നു അങ്ങനെയാണ് ‘ഞാന്‍ ഗന്ധര്‍വ്വന്‍’ വര്‍ക്ക് ചെയ്യാന്‍ കഴിയാതെ പോയത്. ബ്ലെസ്സി പങ്കുവയ്ക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button