CinemaLatest NewsNEWS

സുഹൃത്തിനെതിരെ നടന്ന ആക്രമണത്തിൽ എന്നെപോലെ തന്നെ ഒരുപാട് പെൺകുട്ടികൾ അസ്വസ്ഥരാണ്; നടി ആക്രമിക്കപ്പെട്ട വിഷയത്തിൽ ഭാമ അന്ന് പ്രതികരിച്ചത് കണ്ട് ഞെട്ടി ജനങ്ങൾ, നാണമുണ്ടോയെന്ന് ആരാധകർ; സ്ക്രീൻ ഷോട്ട് വൈറൽ

ഇപ്പോള്‍ കൂറുമാറ്റിയ നടിയ്ക്കെതിരെ വിമർശനങ്ങൾ ഏറെ

ഏറെ നാൾ മുൻപ് കേരളക്കരയെ ഞെട്ടിച്ച നടിയെ ആക്രമിച്ച കേസില്‍ ചലച്ചിത്ര താരങ്ങളായ സിദ്ധിഖും ഭാമയും കൂറുമാറിയതിനെ വിമര്‍ശിച്ചുകൊണ്ടുള്ള പോസ്റ്റുകള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ് ഫേസ്ബുക്ക് ഇപ്പോള്‍. അതിനിടെ ഇതാ ഈ കേസില്‍ കൂറുമാറിയ നടി ഭാമയുടെ പഴയ ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയായി മാറുകയാണ്.

നടി ഭാമയുടെ കൂറുമാറ്റത്തെ നിരവധി പേരാണ് വിമര്‍ശന വിധേയമാക്കിയിരിക്കുന്നത്. 2017 ഫെബ്രുവരി 24ന് നടി ഫേസ്ബുക്കില്‍ കുറിച്ചിരുന്നത് ഈ കേസില്‍ എന്റെ സുഹൃത്തിനു അനുകൂലമായി പൂര്‍ണമായ നീതി നടപ്പിലാക്കാന്‍ കഴിയണമെന്ന് ആഗ്രഹിക്കുന്നു എന്നായിരുന്നു. അതിന് പിന്നാലെ ഇപ്പോള്‍ കൂറുമാറ്റിയ നടിയ്ക്കെതിരെ വിമർശനങ്ങൾ ഏറെയാണ്.

കുറിപ്പ് കാണാം……..

shortlink

Post Your Comments


Back to top button