CinemaLatest NewsNEWS

എന്നെക്കാണാൻ വിമാനത്താവളത്തിൽ ആളുകൾ തിങ്ങികൂടിയത് സ്വാഭാവിക പ്രക്രിയ മാത്രം; ആ വിഷയത്തിൽ പാസ്പോർട്ട് റ​ദ്ദാക്കപ്പെട്ടു; ബി​ഗ്ബോസ് താരം രജിത് കുമാർ

രജിതിനെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ കൊറോണ ജാ​ഗ്രതാ നിർദേശം മറികടന്ന് ആയിരങ്ങളാണ് എത്തിയത്

പല പ്രസ്താവനകളുടെയും പേരിൽ വൻ വിവാദങ്ങൾക്ക് വഴിതുറന്ന ആളാണ് രജിത് കുമാർ ബി​​ഗ്ബോസിൽ എത്തിയതിൽ പിന്നെയാണ് രജിത് കുമാറിന് ഏറെ ആളുകളെ ആരാധകരായി ലഭിയ്ച്ചത്. എന്നാൽ ബി​ഗ്ബോസിൽ നിന്ന് പുറത്തുവന്ന രജിതിനെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ കൊറോണ ജാ​ഗ്രതാ നിർദേശം മറികടന്ന് ആയിരങ്ങളാണ് എത്തിയത്.

എന്നാൽ ഈവിഷയത്തിൽ തന്റെ പാസ്പോർട്ട് റദ്ദാക്കപ്പെട്ടിരുന്നുവെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് താരം ഇപ്പോൾ നടത്തയിരിക്കുന്നത്. ഒരു സൂപ്പർ താരത്തെ കാണാൻ ആളുകൾ ഓടികൂടുന്നത് സ്വാഭാവികമെന്നും അതെങ്ങനെ തന്റെ പേരിലാകുമെന്നും കൂടാതെ പാസ്പോർട്ട് റദ്ദാക്കിയ സംഭവമുൾപ്പെടെയുള്ളവ ഒരു വ്യക്തിയെ ആത്മഹത്യക്ക് പ്രേരിപ്പിക്കുമെന്നും താരം വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button