GeneralLatest NewsNEWSTV Shows

‘വെറും പച്ചമുളകാണ്, വെള്ളമൊഴിച്ച്‌ കഴുകിയാല്‍ പോവും’ അടുത്ത് വരാനോ, ചോദിക്കാനോ, മാപ്പ് പറയാനോ ഒന്നും രജിത് കുമാര്‍ വന്നില്ല; ബിഗ് ബോസിൽ യഥാർത്ഥത്തിൽ സംഭവിച്ച കാര്യങ്ങൾ വെളിപ്പെടുത്തി ആര്യ

രജിത് കുമാര്‍ ഞങ്ങളേക്കാള്‍ അറിവും വിവരവും പ്രായവും ഒക്കെയുള്ളയാളാണ്. അങ്ങനെയൊരാള്‍ അത് ചെയ്തത് ഇതൊന്നും മനസ്സിലാവാത്തത് കൊണ്ടാണെന്ന് കരുതുന്നില്ല.

മോഹൻലാൽ അവതാരകനായി എത്തിയ ബിഗ് ബോസ് ഷോയിൽ ഏറ്റവും അധികം വിമർശനങ്ങൾക്ക് ഇടയാക്കിയ സംഭവമായിരുന്നു രജിത് കുമാർ രേഷ്മ യുടെ കണ്ണിൽ മുളക് തേച്ചത്. കണ്ണിനു പ്രശ്നങ്ങൾ ഉള്ള രേഷ്മ ഇത് കാഴ്ചയെ ബാധിച്ചുവെന്ന് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഇപ്പോഴിതാ ബിഗ് ബോസിൽ യഥാർത്ഥത്തിൽ നടന്നത് എന്താണെന്നു വെളിപ്പെടുത്തുകയാണ് സഹമത്സരാർത്ഥി കൂടിയായ ആര്യ. പരിപാടിയ്ക്കിടെ ക്രൂരമായി ശാരീരിക ആക്രമണത്തിന് വിധേയയായ രേഷ്മയെയും വീട്ടുകാരെയും ഇപ്പോഴും വേട്ടയാടുകയാണ് എന്നും ആര്യ പറയുന്നു

ആര്യയുടെ വാക്കുകൾ ഇങ്ങനെ …

”അത്രയും ക്രൂരമായി ആ പരിപാടിയ്ക്കിടെ ആക്രമിക്കപ്പെടും എന്നത് സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്ത കാര്യമായിരുന്നു. ആ ടാസ്‌ക് ഫയല്‍ അന്ന് വായിച്ചത് ഞാനാണ്. പിടിവലികളൊക്കെ വേണമെങ്കില്‍ നടത്താം എന്നതായിരുന്നു അതിന് മുമ്ബ് വരെയുള്ള ടാസ്‌ക്കുകളില്‍ അവര്‍ തന്നിരുന്ന നിര്‍ദ്ദേശം. വേദനിപ്പിക്കലോ, മുറിവുകളോ ഒന്നും ഉണ്ടാക്കാത്ത തരത്തില്‍ പിടിച്ച്‌ വലിക്കുകയോ ഒക്കെ ചെയ്യാം. നിയന്ത്രിക്കാന്‍ കഴിയാതെ വന്നാല്‍ ബസര്‍ അമര്‍ത്തി സ്റ്റോപ്പ് ചെയ്യാം. ഇതൊന്നും സമയ പരിധിക്കുള്ളില്‍ പ്രക്ഷേപണം ചെയ്യുന്ന ഷോയില്‍ കാണിക്കില്ല. പക്ഷെ അതൊക്കെ അതിനുള്ളില്‍ നടന്നിരുന്നു. ചെറിയ മുറിവുകളും പരിക്കുകളുമൊക്കെ എനിക്കും മറ്റ് പലര്‍ക്കും വന്നിട്ടുമുണ്ട്. എന്നാല്‍ പിന്നീട് ഫിസിക്കല്‍ ടാസ്‌ക്ക് ഒഴിവാക്കണമെന്ന് പേഴ്‌സണലായും പബ്ലിക്കായും മത്സരാര്‍ഥികള്‍ ബിഗ്‌ ബോസിനോട് ആവശ്യപ്പെട്ടു. അതിന് ശേഷം വന്ന ടാസ്‌ക്ക് ഫയലില്‍ പ്രത്യേകം പറഞ്ഞിരുന്നത് ഇതൊരു ഫിസിക്കല്‍ ടാസ്‌ക് അല്ല എന്നാണ്. അങ്ങനെ പ്രത്യേകം പറഞ്ഞിട്ടും അതിനിടയില് മുളക് കണ്ണില്‍ തേച്ചത് ഞങ്ങള്‍ക്കെല്ലാം വലിയ ഞെട്ടലായിരുന്നു. രജിത് കുമാര്‍ ഞങ്ങളേക്കാള്‍ അറിവും വിവരവും പ്രായവും ഒക്കെയുള്ളയാളാണ്. അങ്ങനെയൊരാള്‍ അത് ചെയ്തത് ഇതൊന്നും മനസ്സിലാവാത്തത് കൊണ്ടാണെന്ന് കരുതുന്നില്ല.

read also:ഞാൻ കട ഉദ്ഘാടനത്തിന് പോകാറില്ല; കാരണം തുറന്നു പറഞ്ഞ് പാർവതി

പച്ചമുളക് ബാഗില്‍ കരുതിയിരുന്നു. രേഷ്മയുടെ കണ്ണിലല്ല, മറ്റൊരാളുടെ കണ്ണില്‍ തേക്കാനാണെന്ന് അന്ന് അദ്ദേഹം പറഞ്ഞിരുന്നു. അങ്ങനെ എന്തിന് ചെയ്യണം? വലിയ ആളുകളോട് കുഞ്ഞുങ്ങളായി അഭിനയിക്കാനാണ് പറഞ്ഞത്. കുസൃതി ആണെന്ന് പറഞ്ഞാലും ആ പ്രവര്‍ത്തി ചെയ്തതിന് എന്ത് ന്യായീകരണമാണുള്ളത്. ഇത്രയും ചെയ്തിട്ടും അതിനെ ന്യായീകരിക്കാനാണ് അദ്ദേഹം ശ്രമിച്ചത്. സംഭവത്തിന് ശേഷം പബ്ലിക് ആയി മാപ്പ് പറയുകയും കണ്ണ് ദാനം ചെയ്യാമെന്നും രേഷ്മയുടെ വീട്ടുകാരെ നേരില്‍ കണ്ട്‌ സംസാരിക്കാമെന്നും ഒക്കെ രജിത് പറഞ്ഞു. എന്നാല്‍ അന്ന് ആ സംഭവം നടന്നപ്പോള്‍ രേഷ്മയുടെ അടുത്ത് വരാനോ, ചോദിക്കാനോ, മാപ്പ് പറയാനോ ഒന്നും വന്നില്ല. ജസ്റ്റ് പച്ചമുളകാണ്, വെള്ളമൊഴിച്ച്‌ കഴുകിയാല്‍ പോവും എന്നാണ് അദ്ദേഹം പറഞ്ഞത്. അവള്‍ക്ക് അതിന് മുമ്ബ് കണ്ണിനുണ്ടായിരുന്ന പ്രശ്‌നങ്ങളും ചികിത്സ എടുത്തിരുന്ന കാര്യങ്ങളും എല്ലാം ഷോയിലെ എല്ലാവര്‍ക്കും അറിയാം.

read also:എന്തൊരു അശ്ലീലമാണ് എനിക്ക് ഞരമ്പുരോ​ഗികൾ എന്നും തരുന്നത്; ഇൻബോക്സിൽ വന്ന് അമ്മയെയും പെങ്ങമ്മാരെയും തിരിച്ചറിയാത്തവരുടെ ശല്യമാണ് ; കുറിപ്പുമായി സ്വാസിക

ഇത്രയും സംഭവിച്ചിട്ടും വീണ്ടും വീണ്ടും രജിതിനെ ന്യായീകരിക്കാനും രേഷ്മയെ കുറ്റപ്പെടുത്താനും ആക്രമിക്കാനും മാത്രമാണ് പലരും തുനിഞ്ഞത്. പലതരം ഭീഷണികള്‍ ഉണ്ടായി. രേഷ്മയുടെ കൂടെ പുറത്തെങ്ങാന്‍ കണ്ടാല്‍ നിങ്ങളെയും ശരിയാക്കി തരും എന്ന തരത്തില്‍ ഞങ്ങള്‍ക്കും ഭീഷണികള്‍ ലഭിച്ചിരുന്നു. ഇപ്പോഴും ചെറിയ ശതമാനം ആളുകളെങ്കിലും അത് തുടരുന്നു എന്നത് നിര്‍ഭാഗ്യകരമാണ്. അതും നമുക്ക് സഹിക്കാന്‍ പറ്റുന്നതിന് അപ്പുറമുള്ള ഭാഷയും രീതികളുമാണ് അക്കൂട്ടരുടെ”.

Related Articles

Post Your Comments


Back to top button