GeneralLatest NewsNEWSTV Shows

കുടുംബവിളക്കില്‍ ശ്രീജിത്ത് വിജയ് ഇനി ഇല്ല; ജനപ്രിയ പരമ്പരയ്ക്ക് തിരിച്ചടിയോ ?

വേദികയെ അവതരിപ്പിച്ചിരുന്ന നായികമാര്‍ പരമ്പരയിൽ നിന്നും പിന്‍വാങ്ങിയത് അടുത്തിടെയായിരുന്നു

കുടുംബ പ്രേക്ഷകരുടെ പ്രിയപരമ്പരയാണ് കുടുംബവിളക്ക്. നടി മീര വസുദേവ് നായികയായെത്തുന്ന പരമ്പരയിൽ അടിയ്ക്കടി താരങ്ങൾ മാറുകയാണ്. സുമിത്രയുടേയും സിദ്ധാര്‍ത്ഥിന്റേയും കഥ പറയുന്ന പരമ്പരയിൽ ഇവരുടെ മൂത്തമകനായെത്തുന്ന അനിരുദ്ധിനെ അവതരിപ്പിച്ചിരുന്നത് നടൻ ശ്രീജിത്ത് വിജയ് ആയിരുന്നു. താരം പരമ്പരയിൽ നിന്നും പിന്മാറിയിരിക്കുകയാണ് ഇപ്പോൾ.

വേദികയെ അവതരിപ്പിച്ചിരുന്ന നായികമാര്‍ പരമ്പരയിൽ നിന്നും പിന്‍വാങ്ങിയത് അടുത്തിടെയായിരുന്നു. ഇതിന് ശേഷമായാണ് അനിരുദ്ധിന്റെ പിന്‍മാറ്റത്തെക്കുറിച്ചുള്ള വിവരങ്ങളെത്തിയത്. ശ്രീജിത്ത് വിജയ് ക്വാറന്റൈനില്‍ കഴിയുകയാണെന്നും അനിരുദ്ധ് എന്ന കഥാപാത്രത്തെ ഇനി അവതരിപ്പിക്കുന്നത് ആനന്ദാണെന്നുമുള്ള വിവരങ്ങളാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുള്ളത്.

shortlink

Related Articles

Post Your Comments


Back to top button