നടന്‍ സുരേഷ് ഗോപിക്കൊപ്പം രണ്ടു കുട്ടികൾ ഇരിക്കുന്ന പഴയകാല ചിത്രം സോഷ്യല്‍മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. ഇതിലെ ഒരു കുട്ടി ഇന്ന് മലയാള സിനിമയിലെ പ്രിയനടനും സംവിധായകനായ സൗബിന്‍ ഷാഹിര്‍ ആണ്. താരം തന്നെയാണ് ചിത്രം ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ചത്.
ഇൻ ഹരിഹർ നഗർ എന്ന ചിത്രത്തിൻറെ ചിത്രീകരണ വേളയിൽ എടുത്ത ചിത്രമാണിത്. സൗബിനൊപ്പം സഹോദരന്‍ ഷാബിന്‍ ഷാഹിറും ചിത്രത്തിലുണ്ട്.
ഇന്‍ഹരിഹര്‍ നഗര്‍ ഓര്‍മകള്‍ എന്ന ഹാഷ്ടാഗോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. നിര്‍മ്മാതാവും അസിസ്റ്റന്റെ ഡയറക്ടറുമായിരുന്ന സൗബിന്റെ പിതാവ് ബാബു ഷാഹിര്‍ ഇന്‍ ഹരിഹര്‍ നഗര്‍ സിനിമയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ചിരുന്നു.
Leave a Comment