GeneralLatest NewsNEWSTV Shows

പുതിയ മെഗാ പാരമ്പരയുമായി ടീം അക്കരക്കൂട്ടം വീണ്ടും

പ്രശസ്തരായ കലാകാരന്മാര്‍ വേഷമിടുന്ന 'അമേരിക്കന്‍ മണ്ണ്'ന്റെ ടീസര്‍ ഔദ്യോഗികമായി പുറത്തിറക്കി

അഞ്ചുവര്‍ഷം മുന്‍പ് കൈരളി ടീവിയിലൂടെ അക്കരക്കൂട്ടം എന്ന ഹാസ്യ പരമ്പര അവതരിപ്പിച്ചു അമേരിക്കന്‍ മലയാളികളുടെ പ്രശംസ പിടിച്ചുപറ്റിയ ടീം അക്കരക്കൂട്ടം ‘അമേരിക്കന്‍ മണ്ണ്’ എന്ന മെഗാ സീരിയലുമായി വീണ്ടും രംഗപ്രവേശം ചെയ്യുന്നു.
അമേരിക്കന്‍ മലയാള നാടകരംഗത്തു വ്യക്തിമുദ്ര പതിപ്പിച്ച പ്രശസ്തരായ കലാകാരന്മാര്‍ വേഷമിടുന്ന ‘അമേരിക്കന്‍ മണ്ണ്’ന്റെ ടീസര്‍ ഔദ്യോഗികമായി പുറത്തിറക്കി. സെപ്റ്റംബര്‍ 20 ഞായറാഴ്ച സ്റ്റാഫോര്‍ഡിലെ റിഫ്‌ലക്ഷന്‍ മീഡിയ സ്റ്റുഡിയോ യില്‍ നടന്ന ലളിതമായ ചടങ്ങില്‍ സീരിയലിന്റെ ക്യാമറാമാനും എഡിറ്ററുമായ കാലിത് താലിസണ്‍ ടീസര്‍ പുറത്തിറക്കി.

ആദ്യകാലത്തു അമേരിക്കയില്‍ കുടിയേറിയ മലയാളി കുടുംബത്തിന്റെ കഥപറയുന്ന ഈ പരമ്പരക്കുവേണ്ടി പല ടിവി ചാനലുകളുമായി പ്രക്ഷേപണ ചര്‍ച്ചകള്‍ നടക്കുന്നതായും എന്നാല്‍ ആദ്യ എപ്പിസോഡുകള്‍ അക്കരക്കൂട്ടം യുട്യൂബ് ചാനല്‍ വഴിയോ ആമസോണ്‍ പ്രൈം വഴിയോ പുറത്തിറക്കാനാണ് ഉദ്ദ്യേശമെന്നു പരമ്പരയുടെ സംവിധായകന്‍ അനില്‍ ആറന്മുള പറഞ്ഞു. ‘അമേരിക്കന്‍ മണ്ണ്’ന് അമേരിക്കന്‍ മലയാളികളുടെ ഇടയില്‍ നല്ല സ്വീകാര്യതയുണ്ടാവുമെന്നും 30 എപ്പിസോഡുകള്‍ ഉദ്യേശിച്ചെങ്കിലും അത് 50 വരെ എങ്കിലും പോകുമെന്നും പരമ്പരയുടെ കഥാകൃത്ത് കെന്നഡി ജോസഫ് പറഞ്ഞു. 10 എപ്പിസോഡുകള്‍ പ്രദശനത്തിനു തയാറായി കഴിഞ്ഞു എന്നും കെന്നഡി പറഞ്ഞു. ചടങ്ങില്‍ അതിഥികളും അണിയറ പ്രവര്‍ത്തകരും ആശംസാ സന്ദേശങ്ങള്‍ ചൊരിഞ്ഞു .

നാടക സീരിയല്‍ രംഗത്തെ പ്രശസതരായ ജോണി മക്കോറ, മൈസൂര്‍ തമ്പി, KT സക്കറിയ, VN രാജന്‍, രാജീവ് മാത്യു, ബിജു മാന്നാര്‍, സെലിന്‍ മക്കോറ, റെയ്ന സുനില്‍, ജെയ്നി ജോര്‍ജ് എന്നിവരെ കൂടാതെ അനില്‍ ആറന്‍മുളയും കെന്നഡി ജോസഫ്ഉം വേഷമിടുന്ന മെഗാ പരമ്പര സെപ്തംബര്‍ അവസാന വാരം യൂട്യൂബില്‍ സംപ്രേഷണം ആരംഭിക്കും.

ഇവരാണ് അമേരിക്കന്‍ മണ്ണ് അണിയിച്ചൊരുക്കുന്ന അണിയറ പ്രവര്‍ത്തകര്‍. കഥ: കെന്നഡി ജോസഫ്, ക്യാമറ: കാലിത് താലിസണ്‍ എഡിറ്റിങ്: മഹേഷ്, ഫിനാന്‍സ് കണ്‍ട്രോള്‍: ബിജു മാന്നാര്‍, നിര്‍മാണ നിര്‍വഹണം: മൈസൂര്‍ തമ്പി, തിരക്കഥ: രാജേഷ് കോട്ടപ്പടി, സംവിധാനം: അനില്‍ ആറന്മുള.

shortlink

Post Your Comments


Back to top button