CinemaGeneralMollywoodNEWS

മുടിയില്‍ മാറ്റം വരുത്താന്‍ മമ്മൂട്ടിക്ക് മടി, ഒടുവില്‍ ഗ്ലാമറായി വന്ന സിനിമ പരാജയമായി

അങ്ങനെ മുടി പറ്റവെട്ടിയ ചാണ്ടിയുടെ ലുക്കിനെ കുറിച്ച് ലാല്‍ ജോസ് മമ്മൂട്ടിയോട് പറഞ്ഞപ്പോള്‍

‘ഒരു മറവത്തൂര്‍ കനവ്’‌ എന്ന ലാല്‍ ജോസിന്റെ സിനിമയില്‍ അഭിനയിക്കാനെത്തുമ്പോള്‍ മമ്മൂട്ടിക്ക് ആകെ മടിയുണ്ടായിരുന്ന ഒരേയൊരു കാര്യം തന്റെ ഹെയര്‍ സ്റ്റൈല്‍ മാറ്റുന്നതുമായി ബന്ധപ്പെട്ടായിരുന്നു. ‘മറവത്തൂര്‍ കനവ്’ ചെയ്യുന്ന സമയം ‘സിദ്ധാര്‍ത്ഥ’ എന്ന മറ്റൊരു സിനിമയില്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നതിനാല്‍ തന്റെ ഗ്ലാമര്‍ ശൈലി വിടാന്‍ ആദ്യം മമ്മൂട്ടി തയ്യാറായിരുന്നില്ല. എന്നാല്‍ ലാല്‍ ജോസ് എന്ന സംവിധായകന് തന്റെ ആദ്യ സിനിമയില്‍ മമ്മൂട്ടി എന്ന നായക നടന് ഒരു സിനിമയിലും കാണാത്ത ഗെറ്റപ്പ് നിര്‍ബന്ധമായിരുന്നു, അങ്ങനെ മുടി പറ്റവെട്ടിയ ചാണ്ടിയുടെ ലുക്കിനെ കുറിച്ച് ലാല്‍ ജോസ് മമ്മൂട്ടിയോട് പറഞ്ഞപ്പോള്‍ ആദ്യം എതിര്‍ത്ത മമ്മൂട്ടി ലാല്‍ ജോസിന്റെ നിര്‍ബന്ധത്തിന് വഴങ്ങി തന്റെ ഹെയര്‍ സ്റ്റൈലില്‍ മാറ്റം വരുത്താന്‍ സമ്മതിക്കുകയായിരുന്നു.

‘ഒരു മറവത്തൂര്‍ കനവ്’ എന്ന സിനിമയ്ക്കിടെ മമ്മൂട്ടി ചെയ്ത സിദ്ധാര്‍ത്ഥ ഒരു വലിയ പരാജയ സിനിമയാകുകയും, മമ്മൂട്ടി എന്ന സൂപ്പര്‍ താരം  ഗെറ്റപ്പ് മാറ്റാന്‍ മടിച്ച ലാല്‍ ജോസിന്റെ ആദ്യ ചിത്രം ഒരു മറവത്തൂര്‍ കനവ് മെഗാ ഹിറ്റാകുകയും ചെയ്തു. 1998-ല്‍ പുറത്തിറങ്ങിയ സിദ്ധാര്‍ത്ഥ സംവിധാനം ചെയ്തത് ജോമോന്‍ ആയിരുന്നു.

Related Articles

Post Your Comments


Back to top button