GeneralLatest NewsNEWSTollywood

കോവിഡ് രോഗമുക്തി നേടിയ നടന്‍ കുഴഞ്ഞുവീണ് മരിച്ചു; സംഭവം സിനിമാ ഷൂട്ടിംഗിനിടെ

'സുഗര്‍ ലെസ്സ്' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ ആയിരുന്നു നടന്റെ അപ്രതീക്ഷിതമരണം.

ഷൂട്ടിംഗിനിടെ മേക്കപ്പ് റൂമിലേക്ക് പോയ നടന്‍ കുഴഞ്ഞുവീണ് മരിച്ചു. പ്രശസ്ത കന്നഡ ഹാസ്യതാരമായ റോക്ക് ലിന്‍ സുധാകര്‍ ആണ് ഷൂട്ടിംഗിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് കുഴഞ്ഞുവീണത്. അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഒരു മാസം മുമ്ബ് കോവിഡ് 19 സ്ഥിരീകരിച്ച അദ്ദേഹം രോഗം ഭേദമായതിനെ തുടര്‍ന്ന് ഷൂട്ടിംഗിനായി ലൊക്കേഷനിലേക്ക് എത്തുകയായിരുന്നു. ‘സുഗര്‍ ലെസ്സ്’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ ആയിരുന്നു നടന്റെ അപ്രതീക്ഷിതമരണം.

2010ല്‍ പുറത്തിറങ്ങിയ ഒരു റൊമാന്റിക് കോമഡി ചിത്രമായിരുന്നു പഞ്ചരംഗി ‘പരമാത്മ’ (2011), ‘ഡ്രാമ’ (2012), ‘വാസ്തു പ്രകാര’ (2014) ‘സൂപ്പര്‍’ (2010), ‘മിസ്റ്റര്‍ ആന്‍ഡ് മിസിസ് രാമചാരി (2014) സൂം ‘(2016), സുനിയുടെ ‘ചമക് ‘(2017), ‘ടഗാരു’ (2018) എന്നീ സിനിമകളിലും അദ്ദേഹം മികച്ച വേഷം കൈകാര്യം ചെയ്തിരുന്നു.

shortlink

Post Your Comments


Back to top button