GeneralLatest NewsNEWSTV Shows

പിറന്നാള്‍ ദിനത്തില്‍ ബിഎംഡബ്ല്യൂ കാര്‍ വീട്ടുമുറ്റത്ത്; ഭാര്യമാർ ബഷീർ ബഷിയ്ക്ക് നൽകിയ സർപ്രൈസ്

ഭാര്യമാരായ സുഹാനയും മഷൂറയും ബഷീറിന്റെ പിറന്നാൾ ലൈവ് വീഡിയോ പങ്കുവെച്ചാണ് ആഘോഷിച്ചിരിക്കുന്നത്.

ബിഗ് ബോസ് മത്സരാര്‍ഥിയായി എത്തി ശ്രദ്ധനേടിയ ബഷീര്‍ ബഷി സമൂഹ മാധ്യമങ്ങളിൽ സജീവമാണ്. നിരവധി ആല്‍ബങ്ങളിലും മോഡലിങ് രംഗത്തും പ്രവര്‍ത്തിച്ചിരുന്ന ബഷീർ നിറയെ ആരാധകരുള്ള ഒരു വ്ലോഗർ കൂടിയാണ്. രണ്ട് ഭാര്യമാര്‍ ഉണ്ടെന്നതിന്റെ പേരിൽ പലപ്പോഴും താരം വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. എന്നാല്‍ ഇരു ഭാര്യമാര്‍ക്കൊപ്പമുള്ള മനോഹരമായ ഓരോ നിമിഷങ്ങളും ബഷീര്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ടായിരുന്നു. ഇപ്പോഴിതാ ബഷീറിന്റെ പിറന്നാള്‍ ആഘോഷവുമായി ബന്ധപ്പെട്ടുള്ള രസകരമായ വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.

ഭാര്യമാരായ സുഹാനയും മഷൂറയും ബഷീറിന്റെ പിറന്നാൾ ലൈവ് വീഡിയോ പങ്കുവെച്ചാണ് ആഘോഷിച്ചിരിക്കുന്നത്. 17 വയസ്സിന്റെ പിറന്നാള്‍ ആണ് ബഷി ഇന്ന് ആഘോഷിക്കാന്‍ പോകുന്നതെന്ന് പറഞ്ഞു കൊണ്ടാണ് മഷൂറ പിറന്നാള്‍ വീഡിയോ ആരംഭിച്ചത്. മഷൂറയ്ക്കും സുഹാനയ്ക്കും ഒപ്പം മഷൂറയുടെ കുടുംബവും ഇത്തവണത്തെ ബഷിയുടെ പിറന്നാളിന് എത്തിയിരുന്നു.

ബിഎംഡബ്ലൂ കാര്‍ സ്വന്തമാക്കിയാണ് ബഷീറിന്റെ പിറന്നാള്‍ ആഘോഷം. പുതിയ വണ്ടിയുടെ എന്‍ട്രിയും താരകുടുംബത്തിന്റെ യൂട്യൂബ് ചാനലിലൂടെയാണ് പുറത്ത് വരിക.

shortlink

Related Articles

Post Your Comments


Back to top button