CinemaGeneralLatest NewsNEWS

അമരത്തിലെ സൂപ്പര്‍ ഹിറ്റ് ഗാനം എസ് പി ബി അന്ന് നിരസിച്ചു: അതിന് ഒരേയൊരു കാരണം

മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ഗാനങ്ങള്‍ പിറവി കൊണ്ട ഭരതന്റെ 'അമരം' എന്ന സിനിമയിലെ ഒരു സൂപ്പര്‍ ഹിറ്റ് ഗാനം രവീന്ദ്രന്‍ യേശുദാസിന് പാടാന്‍ വേണ്ടി ചിട്ടപ്പെടുത്തിയതാണ്

തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ തുടങ്ങിയ ഒട്ടുമിക്ക ഇന്ത്യന്‍ ഭാഷകളിലും ശബ്ദം കൊണ്ട് സംഗീത ലോകത്ത്  അത്ഭുതം തീര്‍ത്ത എസ് പി ബാലസുബ്രമണ്യത്തിന് മറ്റു ഭാഷയിലെ തിരക്കുകള്‍ മൂലം മലയാള സിനിമയില്‍ അധികം ഗാനങ്ങള്‍ ആലപിക്കാന്‍ സാധിച്ചിട്ടില്ല, എന്നിരുന്നാലും നൂറിലേറെ ഗാനങ്ങള്‍ എസ് പി ബിയുടെ ശബ്ദത്തില്‍ മലയാള സിനിമാ ഗാനശാഖയുടെ ശേഖരത്തിലുണ്ട്. ഫാസ്റ്റ് ഗാനങ്ങള്‍ക്ക് വേണ്ടി മലയാള സിനിമ ഏറെ ഉപയോഗിച്ചിട്ടുണ്ട് എസ് പി ബിയുടെ അനുഗ്രഹീത ശബ്ദം.

മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ഗാനങ്ങള്‍ പിറവി കൊണ്ട ഭരതന്റെ ‘അമരം’ എന്ന സിനിമയിലെ ഒരു സൂപ്പര്‍ ഹിറ്റ് ഗാനം രവീന്ദ്രന്‍ യേശുദാസിന് പാടാന്‍ വേണ്ടി ചിട്ടപ്പെടുത്തിയതാണ്. പക്ഷേ സംവിധായകന്‍ ഭരതന് അത് എസ് പി ബിയെ കൊണ്ട് പാടിക്കണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നു. അങ്ങനെ എസ് പി ബി അമരത്തിലെ സൂപ്പര്‍ ഹിറ്റ് ഗാനം പാടാന്‍ കേരളത്തിലെത്തി. പക്ഷേ ഗാനം കേട്ട എസ് പി ബി തന്റെ നിലപാട് മാറ്റി. ഇത് പാടേണ്ടയാള്‍ ഇവിടെയുള്ളപ്പോള്‍ ഇത് പാടാന്‍ ഞാനില്ല എന്ന് വിനയപൂര്‍വ്വം അറിയിച്ചു കൊണ്ട് അദ്ദേഹം വീണ്ടും തമിഴ് സിനിമ സംഗീത ലോകത്തേക്ക് തിരിച്ചു പോയി. പിന്നീട് കന്നഡയിലേക്ക് ‘അമരം’ റീമേക്ക് ചെയ്തപ്പോള്‍ എസ് പി ബി അതേ ഗാനം അവിടെ ആലപിച്ച് സൂപ്പര്‍ ഹിറ്റാക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments


Back to top button