CinemaGeneralKollywoodLatest NewsNEWS

എസ്പിബി സാറിനൊപ്പമുള്ള അവസാന ഓര്‍മ്മ അതായിരുന്നു, ഞാനും മോഹന്‍ലാലും എസ്പിബി സാറും ഒരു പൊളി പൊളിച്ചു: എംജി ശ്രീകുമാര്‍

എസ്പിബി സാര്‍ ഒരുപാട് സംഗതികളിടുമ്പോള്‍ ഞാനും മോശകാരനാകാതിരിക്കാന്‍ ഒരു സംഗതി ഒപ്പിക്കും

എസ്പിബി എന്ന അതുല്യ ഗായകനൊപ്പം പാടിയതില്‍ താന്‍ ഏറ്റവും ഇഷ്ടപ്പെടുന്ന ഗാനം കിലുക്കത്തിലെ ഊട്ടിപ്പട്ടണം എന്ന പാട്ടാണെന്ന് ഗായകന്‍ എംജി ശ്രീകുമാര്‍. ഒരു യാത്രാമൊഴി എന്ന സിനിമയില്‍ ഇരുവരും ഒന്നിച്ച് പാടിയ അനുഭവത്തെക്കുറിച്ചും എംജി ശ്രീകുമാര്‍ പറയുന്നു.

“എസ്പിബി സാറിനൊപ്പം ഞാന്‍ പാടിയ പാട്ടുകളില്‍ ഏറ്റവും കൂടുതല്‍ ജനപ്രിയമായതും എനിക്കിഷ്ടപ്പെട്ടതും കിലുക്കത്തിലെ ഊട്ടിപ്പട്ടണമാണ്. എസ്പിബി സാറിന്റെ ശൈലിക്ക് ചേരുന്ന തരം ഫ്ലെക്സിബിളും രസകരവുമായ ഈ പാട്ട് പോലെ തന്നെയായിരുന്നു അതിന്റെ റിക്കോഡിംഗും. പല പാട്ടുകള്‍ പല സമയത്ത് പാടുന്ന രീതിയായിരുന്നില്ല അന്ന്. ഞങ്ങളെല്ലാവരും സ്റ്റുഡിയോയില്‍ കൂടിയിരുന്ന് പഠിച്ച് പാടി. പാട്ട് പഠിക്കുമ്പോഴത്തെ സംഗതികള്‍ അദ്ദേഹം പാടുന്ന സമയത്ത് ചേര്‍ക്കും. പൊട്ടി ചിരി പോലെയും പല സൗണ്ട് മോഡുലെഷനുമൊക്കെ എസ്പിബി സാര്‍ ഒരുപാട് സംഗതികളിടുമ്പോള്‍ ഞാനും മോശകാരനാകാതിരിക്കാന്‍ ഒരു സംഗതി ഒപ്പിക്കും. അപ്പോള്‍ എസ്പിബി സാര്‍ പറയും. ബലേടാ സൂപ്പര്‍. ഒരു യാത്രമൊഴിയില്‍ ശിവാജി ഗണേശനും മോഹന്‍ലാലും ചേര്‍ന്നുള്ള രംഗത്തിലെ കാക്കലാ കണ്ണമ്മ എന്ന ഗാനവും എസ്പിബി സാറിനൊപ്പം പാടാന്‍ എനിക്ക് ഭാഗ്യം ലഭിച്ചു. ഏറ്റവും ഒടുവില്‍ രണ്ട് വര്‍ഷം മുന്‍പ് മഴവില്‍ മനോരമയുടെ വേദിയില്‍ മോഹന്‍ലാലും ഞാനും ചേര്‍ന്ന് എസ്പിബി സാറിനൊപ്പം ഊട്ടിപ്പട്ടണം പാടി. അന്ന് കണ്ടതാണ് ഇനി കാണാനുമാകില്ല. പക്ഷേ ഭൂമി അവസാനിക്കും വരെ അദ്ദേഹത്തിന്റെ പാട്ടുകള്‍ നിലനില്‍ക്കും. അത് കൊണ്ട് എസ്പിബി സാറിന് മരണമേയില്ല”.
മനോരമ ദിനപത്രത്തിലെ കാഴ്ചപ്പാട് പേജില്‍ നിന്ന്

shortlink

Related Articles

Post Your Comments


Back to top button