BollywoodGeneralLatest NewsNEWS

മൂക്കില്‍ നിന്ന് സ്വാബ് എടുക്കുന്നതിനിടെ അലറി കരഞ്ഞ് നടി പായല്‍

താരം തന്നെയാണ് ഈ വിഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.

കോവിഡ് നിർദ്ദേശങ്ങൾ എല്ലാം പാലിച്ചു കൊണ്ട് ചിത്രീകരണങ്ങൾ ആരംഭിച്ചിരിക്കുകയാണ്. ഇപ്പോഴിതാ ഷൂട്ടിങ് ആരംഭിക്കുന്നതിന്റെ ഭാ​ഗമായി നടത്തിയ കോവിഡ് ടെസ്റ്റിനിടെ അലറി കരഞ്ഞ് നടി പായല്‍ രജപുത്.

പുതിയ സിനിമയുടെ ലൊക്കേഷനിലെത്തി ആരോ​ഗ്യപ്രവര്‍ത്തകര്‍ മൂക്കില്‍ നിന്ന് സ്വാബ് എടുക്കുന്നതിനിടെയാണ് താരത്തിന്റെ കരച്ചിൽ. താരം തന്നെയാണ് ഈ വിഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.

വേദനിപ്പിക്കാതെ ചെയ്യണം എന്നു പറഞ്ഞുകൊണ്ടാണ് ആരോ​ഗ്യ പ്രവര്‍ത്തകരുടെ മുന്നില്‍ താരം ഇരിക്കുന്നത്. എന്നാല്‍ മൂക്കിനുള്ളിലേക്ക് സ്വാബ് ഇട്ടതോടെ താരം അലറിക്കരയുകയായിരുന്നു. താരത്തിന്റെ കരച്ചില്‍ കേട്ട് ചുറ്റും നില്‍ക്കുന്നവര്‍ ചിരിക്കുകയാണ്

”എല്ലാ മുന്‍കരുതലുകളും സ്വീകരിച്ച്‌ ജോലിക്ക് മടങ്ങിയെത്തി. പരിശോധന നടത്തുതിനെ ഞാന്‍ വല്ലാതെ ഭയപ്പെട്ടിരുന്നു. മൂക്കിനുള്ളില്‍ അഞ്ച് സെക്കന്റു നേരം സ്വാബ് കറക്കുന്നത് വല്ലാത്ത അവസ്ഥയാണ്. എന്നാല്‍ അത് ചെയ്യാനും നെഗറ്റീവാകാനും കഴിഞ്ഞതില്‍ സന്തോഷമുണ്ട്.- എന്ന അടിക്കുറിപ്പിലാണ് താരം വിഡിയോ പോസ്റ്റ് ചെയ്തത്.

https://www.instagram.com/p/CFl0z_4HOjE/?utm_source=ig_embed

shortlink

Post Your Comments


Back to top button