GeneralLatest NewsMollywoodNEWS

മലയാള സിനിമയിലെ പ്രിയ താരങ്ങൾ വിവാഹിതരാകുന്നു!!

ഒമര്‍ ലുലു സംവിധാനം ചെയ്ത അടാര്‍ ലൗവിലൂടെ ശ്രദ്ധേയയായ താരമാണ് റോഷ്‌ന

മലയാള സിനിമയിൽ ശ്രദ്ധേയ വേഷങ്ങൾ അവതരിപ്പിച്ച യുവതാരങ്ങൾ വിവാഹിതരാകുന്നു. നടി റോഷ്‌ന ആന്‍ റോയിയും നടനും തിരക്കഥാകൃത്തുമായ കിച്ചു ടെല്ലാസുമാണ് നീണ്ട നാളത്തെ പ്രണയത്തിനു ശേഷം ഒന്നാകുന്നത് .

സമൂഹമാധ്യമങ്ങളിലൂടെയാണ് ഈ വാര്‍ത്ത ഇരുവരും പ്രേക്ഷകരെ അറിയിച്ചത്. വര്‍ഷങ്ങള്‍ നീണ്ടുനിന്ന സൗഹൃദത്തിനും പ്രണയത്തിനും ശേഷമാണ് വിവാഹവാര്‍ത്ത അറിയിക്കുന്നതെന്ന് റോഷ്‌ന സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

read also:ഞരമ്ബ് രോഗത്തിന് പുതിയ മരുന്നുമായി മൂന്നു സ്ത്രീകള്‍,ചുട്ടപെട ,കരിഓയില്‍ പ്രയോഗം,മാപ്പുപറയിക്കല്‍; ജോയ് മാത്യു

പോത്ത് വര്‍ക്കി എന്ന കഥാപാത്രമായെത്തി അങ്കമാലി ഡയറീസിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ നടനാണ് കിച്ചു. ഒമര്‍ ലുലു സംവിധാനം ചെയ്ത അടാര്‍ ലൗവിലൂടെ ശ്രദ്ധേയയായ താരമാണ് റോഷ്‌ന. പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ, സുല്‍, ധമാക്ക എന്നിവയാണ് റോഷ്‌നയുടെ മറ്റ് സിനിമകള്‍.

https://www.instagram.com/p/CFoLivmJBYU/?utm_source=ig_embed

shortlink

Post Your Comments


Back to top button