CinemaGeneralLatest NewsMollywoodNEWS

ഉപ്പയുടെ സീന്‍ വരുമ്പോള്‍ എടാ ദുഷ്ടാ എന്ന് സ്ത്രീകള്‍ വിളിച്ചു പറയുന്നത് കേട്ടിട്ടുണ്ട്: നടന്‍ ഉമ്മറിന്‍റെ മകന്‍ ഓര്‍മ്മകള്‍ പങ്കുവയ്ക്കുന്നു

കരുണയിലെയും സുജാതയിലെയും, മരത്തിലെയും, ഉപ്പയുടെ വേഷങ്ങള്‍ എനിക്ക് ഒരുപാട് ഇഷ്ടമാണ്

മലയാള സിനിമയില്‍ ഒരുപിടി കരുത്തുറ്റ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ പകര്‍ന്ന ഉമ്മര്‍ എന്ന അഭിനയ പ്രതിഭയെക്കുറിച്ച് അദ്ദേത്തിന്റെ മകന്‍ അഷ്‌റഫ്‌ ചില അനുഭവ നിമിഷങ്ങള്‍ പങ്കുവയ്ക്കുകയാണ്. ഉപ്പയുടെ ഇഷ്ടപ്പെട്ട സിനിമകളെക്കുറിച്ചും അഷ്‌റഫ്‌ മനസ്സ് തുറന്നു. ട്രോളുകളില്‍ ഉപ്പയുടെ സംഭാഷണം ഉപയോഗിക്കുന്നത് കാണുമ്പോള്‍ തനിക്ക് ഏറെ  സന്തോഷം തോന്നാറുണ്ടെന്നും ഒരു പ്രമുഖ മാഗസിന് അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കവേ ഉമ്മറിന്റെ മകന്‍ അഷ്‌റഫ്‌ പങ്കുവയ്ക്കുന്നു.

“ഒരുപാട് കഥാപാത്രങ്ങളെ അവതരിപ്പിക്കാനുള്ള ഭാഗ്യം ഉപ്പയ്ക്ക് ലഭിച്ചിട്ടുണ്ട്. ക്രൂരനായ ഉമ്മറിനെയാണ് അധികം ആളുകള്‍ക്കും പരിചയം. ഉപ്പയുടെ സീന്‍ വരുമ്പോള്‍ എടാ ദുഷ്ടാ എന്ന് തിയേറ്ററില്‍ നിന്ന് സ്ത്രീകളൊക്കെ ഉച്ചത്തില്‍ വിളിച്ച് പറഞ്ഞതായി കേട്ടിട്ടുണ്ട്. അഭിനയം അത്ര സ്വാഭാവികമായി ചെയ്തത് കൊണ്ടായിരിക്കില്ലേ ഇങ്ങനെയുള്ള പ്രതികരണങ്ങള്‍ വന്നത്. കരിനിഴലിലെയും, കരുണയിലെയും സുജാതയിലെയും, മരത്തിലെയും, ഉപ്പയുടെ വേഷങ്ങള്‍ എനിക്ക് ഒരുപാട് ഇഷ്ടമാണ്. അതില്‍ തന്നെ മരത്തിലെ കഥാപാത്രത്തോടാണ് ഇഷ്ടം ഏറെ.  ഉപ്പ പറഞ്ഞ ചില ഡയലോഗുകള്‍ ട്രോളുകളില്‍ ഉപയോഗിക്കുന്നത് കാണുമ്പോള്‍ സന്തോഷമുണ്ട്. അതൊക്കെ ശ്രദ്ധിക്കാറുണ്ട്. മരിച്ച് ഇത്രയും കാലം കഴിഞ്ഞിട്ടും ഉപ്പ ഉള്‍പ്പടെ പഴയ പല അഭിനേതാക്കളും വീണ്ടും പുതിയ വഴികളിലൂടെ ഓര്‍മ്മിക്കപ്പെടുന്നു”.

Related Articles

Post Your Comments


Back to top button