GeneralLatest NewsMollywoodNEWS

കലാഭവന്‍ സോബിക്ക് വീണ്ടും നുണപരിശോധന

ബാലഭാസ്കറിന്റെ ഡ്രൈവർ അർജുൻ, സുഹൃത്തുക്കളായ പ്രകാശൻ തമ്പി, വിഷ്ണു സോമസുന്ദരം എന്നിവരുടെ പരിശോധനയും ഇന്നലെ നടത്തിയിരുന്നു.

വയലിനിസ്റ്റ് ബാലഭാസ്കറിനെ ആസൂത്രിതമായി കൊലപ്പെടുത്തിയതാണെന്ന് ആവർത്തിച്ച കലാഭവന്‍ സോബിക്ക് വീണ്ടും നുണപരിശോധന. കഴിഞ്ഞ ദിവസം നടത്തിയ നുണ പരിശോധനയിൽ പറഞ്ഞ ചില കാര്യങ്ങളില്‍ കൂടി വ്യക്തത വരാനുണ്ടെന്ന് സിബിഐ അറിയിച്ചു. അതിനെ തുടർന്ന് ചൊവ്വാഴ്ച ഹാജരാകാന്‍ നോട്ടിസ് നൽകി.

കേസിൽ സിബിഐ അന്വേഷണം ശരിയായ ദിശയിലാണെന്നും 15 ദിവസത്തിനകം നിർണായകമായ അറസ്റ്റുണ്ടാകുമെന്നും കലാഭവൻ സോബി ഇന്നലെ വെളിപ്പെടുത്തിയിരുന്നു.

read  also:എന്റെ അമ്മയെ കുറിച്ചാണ് ഇങ്ങനെ പറയുന്നതെങ്കില്‍ എനിക്ക് കേട്ടിരിക്കാന്‍ പറ്റില്ല; തലയിൽ തുണിയിട്ടൊന്നും പോകില്ല, അന്തസായി ജീപ്പിൽ കയറിപോകും: ഭാഗ്യലക്ഷ്മി

ബാലഭാസ്കറിന്റെ ഡ്രൈവർ അർജുൻ, സുഹൃത്തുക്കളായ പ്രകാശൻ തമ്പി, വിഷ്ണു സോമസുന്ദരം എന്നിവരുടെ പരിശോധനയും ഇന്നലെ നടത്തിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button