CinemaGeneralLatest NewsMollywoodNEWS

മാങ്ങയുള്ള മാവിലെ കല്ലെറിയൂ: സൈബര്‍ ആക്രമണങ്ങളെക്കുറിച്ച് ശ്വേത മേനോന്‍

മുഖ്യ ധാരയിലേക്ക് ഇറങ്ങുമ്പോള്‍ ആളുകളുടെ ശ്രദ്ധയില്‍ നമ്മള്‍ എത്തിച്ചേരും

സൈബര്‍ ലോകത്തിന്റെ ആക്രമണങ്ങളെ ഒരിക്കലും വക വയ്ക്കുന്നില്ലെന്ന് നടി ശ്വേത മേനോന്‍. തന്റെ ജീവിതത്തില്‍ അത്തരം കാര്യങ്ങള്‍ക്ക് വലിയ പ്രാധാന്യം ഇല്ലെന്നും കുറ്റം പറയുന്നത് മനുഷ്യരുടെ മാറ്റാന്‍ കഴിയാത്ത സ്വഭാവ രീതി ആണെന്നും ശ്വേത ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ തുറന്നടിക്കുന്നു. എനിക്കെതിരെ ഒരുപാട് ട്രോളുകളും നെഗറ്റീവ് കമന്റുകളും ഉണ്ടായിട്ടുണ്ട്. അതൊന്നും വലിയ കാര്യമാക്കിയിട്ടില്ലെന്നും ശ്വേത പറയുന്നു. ട്രോളുകളും നെഗറ്റീവ് പബ്ലിസിറ്റിയുമൊക്കെ നല്ലതാണെന്ന് ചിന്തിക്കുന്ന ആളാണ് താനെന്നും സൈബര്‍ ഇടങ്ങളിലെ വിമര്‍ശനത്തെ മനസിലാക്കി കൊണ്ട് ശ്വേത പറയുന്നു.

‘സൈബര്‍ ലോകത്തിന് ഞാന്‍ എന്റെ ജീവിതത്തില്‍ തീരെ സ്ഥാനം കൊടുത്തിട്ടില്ല. ട്രോളുകളും നെഗറ്റീവ് പബ്ലിസിറ്റിയുമൊക്കെ നല്ലതാണെന്ന് ചിന്തിക്കുന്ന ആളാണ് ഞാന്‍. ‘മാങ്ങയുള്ള മാവിലെ കല്ലെറിയൂ’ എന്ന് പറയും പോലെത്തന്നെ ഈ കുറ്റം പറച്ചിലുകളെയും കാണുക. സമൂഹത്തില്‍ യാതൊരു ഇടപെടലും നടത്താതെ ഒരാളെ ആരും കുറ്റപ്പെടുത്തില്ലല്ലോ. മുഖ്യ ധാരയിലേക്ക് ഇറങ്ങുമ്പോള്‍ ആളുകളുടെ ശ്രദ്ധയില്‍ നമ്മള്‍ എത്തിച്ചേരും. പൊതു ജനം പലവിധം ചിലര്‍ നമ്മളെക്കുറിച്ച് നല്ലത് പറയും. എനിക്കെതിരെ ഒരുപാട് ട്രോളുകളും നെഗറ്റീവ് കമന്റുകളും ഉണ്ടായിട്ടുണ്ട്. ശരികള്‍ക്ക് വേണ്ടി എപ്പോഴും ഉറച്ചു നില്‍ക്കുക’. ശ്വേത മേനോന്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button