CinemaGeneralLatest NewsMollywoodNEWS

കെപി ഉമ്മറിന്‍റെ മക്കളായ റഷീദും അഷ്‌റഫും മനസ്സ് തുറക്കുന്നു: വടക്കന്‍ വീരഗാഥയില്‍ അഭിനയിച്ചിട്ടുണ്ടെന്ന് താരപുത്രന്‍

അങ്ങനെ പഠിത്തം കഴിഞ്ഞു ഞാന്‍ ബിസിനസ് രംഗത്തേക്ക് പോയി

മലയാള സിനിമയുടെ അറുപത് എഴുപത് കാലഘട്ടം കെപി  ഉമ്മര്‍ എന്ന നടന്റെത് കൂടിയായിരുന്നു. ആ കാലഘട്ടത്തില്‍ ഉമ്മര്‍ ചെയ്തു തീര്‍ത്ത വേഷങ്ങള്‍ വെറും കഥാപാത്രങ്ങളായിരുന്നില്ല. നായകനായി മാത്രം നിലകൊള്ളാതെ എല്ലാ വേഷവും അഭിനയിച്ച് ഫലിപ്പിച്ച കെപി  ഉമ്മര്‍ എന്ന മഹാ നടന്‍റെ മക്കള്‍ ആദ്യമായി ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയാണ്.

ഉമ്മറിന്റെ മക്കളില്‍ ഒരാളായ റഷീദിന്റെ വാക്കുകള്‍

ഒരു വടക്കന്‍ വീരഗാഥ യടക്കം ചില സിനിമകളില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴും സിനിമാ മേഖലയില്‍ തന്നെയുണ്ട്‌. ഡബ്ബിംഗ് ചെയ്തു കൊണ്ടിരിക്കുന്നു.എന്റെ രണ്ട് മക്കളും ബാല താരങ്ങള്‍ക്ക് വേണ്ടി ഡബ്ബ് ചെയ്യുന്നുണ്ട്. ചില സിനിമ ചര്‍ച്ചകളൊക്കെ നടക്കുന്നുമുണ്ട്.

ഉമ്മറിന്റെ മറ്റൊരു മകനായ അഷ്‌റഫ്‌ പറയുന്നു

എനിക്ക് നേരത്തെ സിനിമയില്‍ അഭിനയിക്കാന്‍ അവസരങ്ങള്‍ വന്നിരുന്നു. എന്നാല്‍ ഉപ്പ പറഞ്ഞു നീ പഠിച്ചാല്‍ മതിയെന്ന്. അങ്ങനെ പഠിത്തം കഴിഞ്ഞു ഞാന്‍ ബിസിനസ് രംഗത്തേക്ക് പോയി. ഇപ്പോള്‍ വിശ്രമ ജീവിതത്തിലാണ് മക്കളുടെ വിവാഹം കഴിഞ്ഞു. മൂത്തയാള്‍ക്ക് രണ്ട് കുട്ടികളായി. ഇളയവന്‍ ഉപ്പയുടെ ഫാനാണ്.അവന്‍ ഫേസ്ബുക്കിലും യുട്യൂബിലുമൊക്കെ ഉപ്പയെക്കുറിച്ച് ഓരോന്ന് ചെയ്തു ഇടാറുണ്ട്.

shortlink

Post Your Comments


Back to top button