CinemaGeneralLatest NewsMollywoodNEWS

ദിവ്യ ഉണ്ണിയുടെ അച്ഛന് എന്നെ അറിയാതെ പോയി: തന്‍റെ സാമ്പത്തിക നഷ്ടത്തെക്കുറിച്ച് രമേഷ് പിഷാരടിയുടെ വെളിപ്പെടുത്തല്‍

പിന്നീട് ഒരിക്കല്‍ അമേരിക്കയില്‍ വച്ച് ദിവ്യാ ഉണ്ണിയെ കണ്ടപ്പോള്‍ ഞാനീകാര്യം പറയുകയും ചെയ്തു

സിനിമയിലെത്തി അറിയപ്പെടുന്ന താരമാകും മുന്‍പേ താന്‍ സ്റ്റേജ് പ്രോഗ്രാമിന്റെ ലഹരിയില്‍ നടന്നിരുന്ന കാലത്ത് തനിക്ക് സംഭവിച്ച ഒരു സാമ്പത്തിക നഷ്ടത്തിന്റെ കഥ രസകരമായ അനുഭവമെന്ന നിലയില്‍ പങ്കുവയ്ക്കുകയാണ് സംവിധായകനും നടനുമായ രമേഷ് പിഷാരടി. ഒരു പ്രമുഖ ട്രൂപ്പിന് വേണ്ടി മിമിക്രി കളിക്കാനായി പോകുമ്പോള്‍ നടി ദിവ്യ ഉണ്ണിയുടെ അച്ഛന്‍ നടത്തിയിരുന്ന ‘പേ ആന്‍ഡ് പാര്‍ക്ക്’ സ്ഥാനപനത്തില്‍ വണ്ടി വച്ചിട്ടാണ് താന്‍ പോകുന്നതെന്നും അത് പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം ദിവ്യ ഉണ്ണിയോട് പറഞ്ഞപ്പോള്‍ അച്ഛന് രമേഷ് പിഷാരടിയെ മനസിലായി കാണില്ല എന്ന മറുപടിയാണ്‌ ലഭിച്ചതെന്നും ഒരു പ്രമുഖ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേ രമേഷ് പിഷാരടി പറയുന്നു.

‘ചലച്ചിത്ര താരം ദിവ്യ ഉണ്ണിയുടെ അച്ഛന് വൈറ്റില ടൌണില്‍ ഒരു ‘പേ ആന്‍ഡ് പാര്‍ക്ക്’ പ്രസ്ഥനമുണ്ടായിരുന്നു. അവിടെ വണ്ടി വച്ചിട്ടാണ് ട്രൂപ്പിനെ വണ്ടിയില്‍ കയറി പ്രോഗ്രാമുകള്‍ക്ക് പൊയ്കൊണ്ടിരുന്നത്. പിന്നീട് ഒരിക്കല്‍ അമേരിക്കയില്‍ വച്ച് ദിവ്യാ ഉണ്ണിയെ കണ്ടപ്പോള്‍ ഞാനീകാര്യം പറയുകയും ചെയ്തു. അയ്യോ അപ്പന് പിഷാരടിയെ മനസിലായി കാണില്ല എന്നാണ് ദിവ്യ പറഞ്ഞത്. അതായത് മനസിലായിരുന്നെകില്‍ പാര്‍ക്ക് ചെയ്യുന്നതിന് പേ ചെയ്യേണ്ടി വരില്ലായിരുന്നു എന്ന് സാരം’. രമേഷ് പിഷാരടി പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button