CinemaGeneralMollywoodNEWS

ആദ്യം പ്രേക്ഷകര്‍ കയറാതിരുന്ന മമ്മൂട്ടി സിനിമ ഒന്നാം വാരം പിന്നിട്ടപ്പോള്‍ സൂപ്പര്‍ തരംഗമായി!

എന്നാല്‍ സിനിമ ഇറങ്ങി രണ്ട് ദിവസം കഴിഞ്ഞിട്ടും പ്രേക്ഷകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയാകാതിരുന്ന ചിത്രം പിന്നീട് കേരളത്തിലെ തിയേറ്ററുകളില്‍ നിറഞ്ഞ സദസ്സില്‍ തരംഗമാകുകയായിരുന്നു

ബ്ലെസ്സി എന്ന സംവിധായകന്‍ പത്മരാജന്റെ സഹസംവിധായകനായി നിന്ന് വര്‍ഷങ്ങളുടെ പരിചയ സമ്പത്ത് നേടിയെടുത്തിട്ടാണ് അദ്ദേഹം തന്റെ ആദ്യ ചലച്ചിത്രവിഷ്കാരവുമായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. ‘കാഴ്ച’ എന്ന സിനിമയുടെ കഥയുമായി മമ്മൂട്ടി എന്ന നടനെ ബ്ലെസ്സി സമീപിക്കുമ്പോള്‍ അത് ആര് എഴുതും എന്ന ആശയകുഴപ്പം ബ്ലെസ്സിക്ക് ഉണ്ടായിരുന്നു എന്നാല്‍ മമ്മൂട്ടി നല്‍കിയ പ്രചോദനത്തില്‍ നിന്ന് തിരക്കഥാകൃത്തിന്റെ റോള്‍ കൂടി ഏറ്റെടുത്ത ബ്ലെസ്സി ‘കാഴ്ച’ എന്ന ചിത്രം മനോരഹമായ സ്ക്രിപ്റ്റാക്കി മാറ്റുകയായിരുന്നു.

മമ്മൂട്ടിയുടെ സിനിമാ കരിയറില്‍ ‘കാഴ്ച’ എന്ന സിനിമ വഹിക്കുന്ന പങ്ക് അത്രത്തോളം മൂല്യമേറിയതാണ്. കാരണം മമ്മൂട്ടി എന്ന നടന് ഒരു ഹിറ്റ് അനിവാര്യമകേണ്ട സമയത്തായിരുന്നു സിനിമയുടെ റിലീസും, അതിന്റെ വലിയ വിജയവും സംഭവിച്ചത്. എന്നാല്‍ സിനിമ ഇറങ്ങി രണ്ട് ദിവസം കഴിഞ്ഞിട്ടും പ്രേക്ഷകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയാകാതിരുന്ന ചിത്രം പിന്നീട് കേരളത്തിലെ തിയേറ്ററുകളില്‍ നിറഞ്ഞ സദസ്സില്‍ തരംഗമാകുകയായിരുന്നു. സിനിമയുടെ പ്രമേയവും, അതിന്റെ അച്ചടക്കത്തോടെയുള്ള അവതരണവും മമ്മൂട്ടിയിലെ നടന് മികച്ച സിനിമ സമ്മാനിക്കുകയായിരുന്നു കാഴ്ച എന്ന ചിത്രം. 2004-ലെ ഓണച്ചിത്രമായി പ്രദര്‍ശനത്തിനെത്തിയ ‘കാഴ്ച’ സാമ്പത്തിക വിജയത്തിലും, കലാമൂല്യത്തിലും ഒരേ പോലെ മികവ് പുലര്‍ത്തി.

shortlink

Related Articles

Post Your Comments


Back to top button