GeneralLatest NewsNEWSTV Shows

കടുംവർണ വസ്ത്രങ്ങൾ ധരിച്ചും കൈകളിൽ തൃശൂലവും പൂവും പിടിച്ചുഭക്തർക്ക് ദർശനം നൽകുന്ന ആൾ ദൈവം; ഒരാഴ്ചയ്ക്ക് 25 ലക്ഷം, ബിഗ് ബോസിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരമായി രാധേ മാ

ബിഗ് ബോസ് 14 ന്റെ ഭാഗമായതിന് വിവാദമായ ഗോഡ് വുമന് 25 ലക്ഷം രൂപയാണ് നൽകുന്നത്.

ആരാധകർ ഏറെയുള്ള ഒരു ടെലിവിഷൻ പരിപാടിയാണ് ബിഗ് ബോസ്. സൽമാൻ ഖാൻ അവതാരകനായി എത്തുന്ന ഷോയുടെ 14-ആം പതിപ്പിൽ വിവാദ ആൾ ദൈവം രാധേ മായും എത്തുന്നു.

കടുംവർണ വസ്ത്രങ്ങൾ ധരിച്ചും കൈകളിൽ തൃശൂലവും പൂവും പിടിച്ചുമാണ് രാധേ മാ തന്റെ ഭക്തർക്കു ദർശനം നൽകിയിരുന്നത്. ബോളിവുഡ് പാട്ടുകൾക്കനുസരിച്ചു നൃത്തം ചെയ്തു ആളുകളെ അനുഗ്രഹിക്കുന്ന രാധേ മായ്ക്കു ബോളിവുഡിലും രാഷ്ട്രീയത്തിലും വലിയ സ്വാധീനമാണുള്ളത്.

ചാനൽ പുറത്തുവിട്ട പ്രമോ വീഡിയോയിൽ രാധേ മ ഉള്ളത് കൊണ്ട് തന്നെ ചർച്ചകൾ സജീവമായി കഴിഞ്ഞു. അതേസമയം രാധേ മാ ബിഗ് ബോസില്‍ എത്തുന്നത് മത്സരാർത്ഥി ആയിട്ടാണോ, അതോ അതിഥി ആയിട്ടാണോ എന്ന കാര്യത്തിൽ മാത്രം ഇത് വരെയും സ്ഥിരീകരണം ഉണ്ടായിട്ടല്ല.

സൽമാൻ ഖാന്റെ റിയാലിറ്റി ഷോയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരങ്ങളിൽ ഒരാളാണ് രാധേ മാ. ബിഗ് ബോസ് 14 ന്റെ ഭാഗമായതിന് വിവാദമായ ഗോഡ് വുമന് 25 ലക്ഷം രൂപയാണ് നൽകുന്നത്.

shortlink

Related Articles

Post Your Comments


Back to top button