മകന്‍ ആര്യനൊപ്പം ഷാരൂഖ് ഖാന്‍; ഐപിഎല്‍ ഗാലറിയില്‍ ആവേശം

മാസ്‌ക്കും കൂളിംഗ് ഗ്ലാസും അണിഞ്ഞ് നില്‍ക്കുന്ന ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍

ഐപിഎല്‍ ഗാലറിയില്‍ ആവേശം പകരാൻ ബോളിവുഡിന്റെ കിംഗ് ഖാൻ. ദുബായ് ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തില്‍ കഴിഞ്ഞ ദിവസം നടന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ആവേശം പകരാനാണു ഷാരൂഖ് എത്തിയത്.

തന്റെ ഐപിഎല്‍ ടീം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് രാജസ്ഥാന്‍ റോയല്‍സിനോട് ഏറ്റുമുട്ടുന്നത് കാണാനായി മകന്‍ ആര്യനൊപ്പമെത്തിയ ഷാരൂഖ് ഖാന്‍ ഗാലറിയില്‍ മാസ്‌ക്കും കൂളിംഗ് ഗ്ലാസും അണിഞ്ഞ് നില്‍ക്കുന്ന ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

ബുധനാഴ്ച നടന്ന ഐപിഎല്‍ മത്സരത്തില്‍ 37 റണ്‍സിന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് രാജസ്ഥാന്‍ റോയല്‍സിനെ പരാജയപ്പെടുത്തി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കൊല്‍ക്കത്ത നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തിലാണ് 175 റണ്‍സ് നേടിയത്.

Share
Leave a Comment