GeneralLatest NewsMollywoodNEWS

സുരേഷ്‌ഗോപിയ്ക്ക് തിരിച്ചടി; വിവാദങ്ങള്‍ക്കും നിയമപോരാട്ടങ്ങള്‍ക്കുമൊടുവില്‍ കടുവാക്കുന്നേല്‍ കുറുവച്ചൻ എത്തുന്നു!! നായകൻ പൃഥ്വിരാജ്!!

കണ്ണില്‍ ക്രൗര്യവും അടങ്ങാത്ത പോരാട്ടവീര്യവുമായി അവന്‍ വരുന്നു, കടുവ' - എന്നാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍

വിവാദങ്ങള്‍ക്കും നിയമപോരാട്ടങ്ങള്‍ക്കുമൊടുവില്‍ കടുവാക്കുന്നേല്‍ കുറുവച്ചൻ എത്തുന്നു. പൃഥ്വിരാജ് നായകനായി എത്തുന്ന ചിത്രത്തിന്റെ പോസ്റ്റർ പുറത്ത്. സുരേഷ് ഗോപി ചിത്രവുമായുള്ള നിയമ യുദ്ധത്തിന് ശേഷം കഥാപാത്രത്തിന്റെ പേര് പ്രഖ്യാപിച്ചുകൊണ്ടുള്ളസിനിമയുടെ പോസ്റ്റര്‍ പൃഥ്വിരാജ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു.

‘കണ്ണില്‍ ക്രൗര്യവും അടങ്ങാത്ത പോരാട്ടവീര്യവുമായി അവന്‍ വരുന്നു, കടുവ’ – എന്നാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ കുറിച്ചിരുന്ന വാക്കുകള്‍. സംവിധായകനും തിരക്കഥാകൃത്തുമായ ജിനു ഏബ്രഹാമാണ് കടുവയുടെ രചന നിര്‍വഹിക്കുന്നത്.  ഷാജി കൈലാസ് നീണ്ട നാളത്തെ ഇടവേളയ്‌ക്കു ശേഷം സംവിധാനം ചെയ്യുന്ന ചിത്രം.

സുരേഷ്‌ഗോപിയെ നായകൻ ആക്കി ഒരുക്കുന്ന കടുവയുടെയും തന്റെയും ചിത്രത്തിനു സമാന പ്രമേയം ആണെന്നും സുരേഷ് ഗോപി ചിത്രത്തിന്റെ ചിത്രീകരണം തടയണമെന്ന ആവശ്യവുമായി ജിനു എറണാകുളം ജില്ലാ കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. 2020 ഓഗസ്റ്റില്‍ സുരേഷ് ഗോപിയുടെ  250-ാമത് ചിത്രത്തിന് മേലുള്ള വിലക്ക് കോടതി സ്ഥിരപ്പെടുത്തുകയും ചെയ്‌തു.

https://www.instagram.com/p/CF6xMWuAt_Q/?utm_source=ig_embed

shortlink

Related Articles

Post Your Comments


Back to top button