ഹരിശ്രീ അശോകനും കൊച്ചിന്‍ ഹനീഫയ്ക്കും മുന്‍പേ ആ വേഷങ്ങള്‍ ചെയ്യാന്‍ ഞങ്ങള്‍ കണ്ടെത്തിയത് ഇവരെയായിരുന്നു

ആ കാലത്ത് ജഗതി ചേട്ടനും ഇന്നസെന്റ് ചേട്ടനും ഇല്ലാതെ ഒരു കോമഡി സിനിമ പൂര്‍ണമാകില്ലായിരുന്നു

റാഫി മെക്കാര്‍ട്ടിന്‍ ടീമിന്റെ ‘പഞ്ചാബി ഹൗസ്’ എന്ന ചിത്രം ഇന്നും പ്രേക്ഷക മനസ്സില്‍ സൂപ്പര്‍ ഹിറ്റായി നിലകൊള്ളുമ്പോള്‍ ആ സിനിമയിലെ ഏറെ ജനപ്രിയമായ രണ്ട് കഥാപാത്രങ്ങളായിരുന്നു രമണനും മുതലാളിയും. മുതലാളിയായി കൊച്ചിന്‍ ഹനീഫയും രമണനായി ഹരിശ്രീ അശോകനും തകര്‍ത്ത് അഭിനയിച്ച സിനിമയില്‍ ദിലീപ് ആയിരുന്നു ഹീറോ കഥാപാത്രത്തെ അവതരിപ്പിച്ചത്. ട്രോള്‍ സൃഷ്ടാക്കള്‍ ആഘോഷമായി കൊണ്ട് നടക്കുന്ന രമണനും മുതലാളിയും ആദ്യം ചെയ്യേണ്ടിയിരുന്നത് ജഗതി ശ്രീകുമാറും ഇന്നസെന്റുമായിരുന്നുവെന്ന് തുറന്നു പറയുകയാണ് മലയാളത്തിന്റെ ഹിറ്റ് തിരക്കഥാകൃത്തുക്കള്‍ റാഫി മെക്കാര്‍ട്ടിന്‍ ടീം. ജഗതിക്കും ഇന്നസെന്റിനും ഡേറ്റ് ഇല്ലാതെ വന്നതോടെയാണ് ഏറെ ജനപ്രിയമായ ആ ഹിറ്റ് കഥാപത്രങ്ങളെ ഹരിശ്രീ അശോകനിലേക്കും കൊച്ചിന്‍ ഹനീഫയിലേക്കും മാറ്റി ചിന്തിച്ചതെന്ന് റാഫി പറയുന്നു.

“രമണനിലേക്ക് അശോകന്‍ എത്തിച്ചേര്‍ന്നതാണ്. ആ കാലത്ത് ജഗതി ചേട്ടനും ഇന്നസെന്റ് ചേട്ടനും ഇല്ലാതെ ഒരു കോമഡി സിനിമ പൂര്‍ണമാകില്ലായിരുന്നു. കൂടുതല്‍ ഡേറ്റുകള്‍ ആവശ്യമായി വന്നതോടെ അവരെ കിട്ടില്ലെന്നായി. അങ്ങനെ അശോകനിലേക്കും കൊച്ചിന്‍ ഹനീഫയിലേക്കും എത്തി”. ഒരു പ്രമുഖ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേ റാഫി പറയുന്നു.

Share
Leave a Comment