BollywoodGeneralLatest NewsNEWS

ഏറെ ക്ഷീണിതനായി സഞ്ജയ് ദത്ത്; പ്രാർത്ഥനകളോടെ ആരാധകർ

ബാബാ, എത്രയും വേഗം ആരോഗ്യവനായി തിരിച്ചു വരൂ’ , എന്നാണ് ചിത്രം കണ്ട് ആരാധകർ പറയുന്നത്.

മലയാളികൾക്കും ഏറെപ്രിയപ്പെട്ട ബോളിവുഡ് താരമായ സഞ്ജയ് ദത്തിന്റെ ആരോ​ഗ്യത്തെ സംബന്ധിച്ച കാര്യങ്ങളാണ് ഇപ്പോൾ സിനിമാ ലോകത്തെ ചർച്ചാവിഷയം. താൻ കാൻസർ ബാധിതനാണെന്ന് സഞ്ജയ് അടുത്തിടെ പങ്കുവച്ചിരുന്നു. രോഗബാധിതനായ താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്.

ചിത്രത്തിൽ ഏറെ ക്ഷീണിതനായി കാണപ്പെടുന്ന സഞ്ജുവിന്റെ തിരിച്ചു വരവിനായുള്ള പ്രാർത്ഥനയിലാണ് ആരാധകർ. ‘ബാബാ, എത്രയും വേഗം ആരോഗ്യവനായി തിരിച്ചു വരൂ’ , എന്നാണ് ചിത്രം കണ്ട് ആരാധകർ പറയുന്നത്.

read also:മോഹന്‍ലാലിന്‍റെ ഇടി കണ്ട് സുകുമാരന്‍ ഞെട്ടി: മോഹന്‍ലാലിന്‍റെ ആക്ഷന്‍ കണ്ട ശേഷം സംവിധായകന്‍ ചെയ്തത് ആരും ചെയ്യാത്ത കാര്യം!

മഹേഷ് ഭട്ട് സംവിധാനം ചെയ്ത സഡ‍ക് 2 ആണ് സഞ്ജയ് ദത്തിന്റെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. കന്നഡ ചിത്രം െകജിഎഫ് 2 വിൽ പ്രധാന വേഷത്തിൽ താരമെത്തുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button