GeneralLatest NewsMollywoodNEWS

ഭാഗ്യലക്ഷ്മിയും ഒപ്പമുണ്ടായിരുന്ന ദിയ സനയും ശ്രീലക്ഷ്മി അറയ്ക്കലും ഒളിവില്‍; ഉടന്‍ അറസ്റ്റ് വേണ്ടെന്ന് പൊലീസിന് നിയമോപ​ദേശം

ഇവരുടെ അറസ്റ്റ് ഒഴിവാക്കാനാകില്ലെന്നും, അന്വേഷണം തുടരുകയാണെന്നും പൊലീസ്

സ്ത്രീകളെ മോശമായി പരാമര്‍ശിക്കുന്ന യുട്യൂബ് വീഡിയോ പ്രചരിപ്പിച്ച വിജയ് പി നായരെ ലോഡ്ജ് മുറിയില്‍ കയറി മര്‍ദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്ത കേസില്‍ ഭാ​ഗ്യലക്ഷ്മിയെയും സംഘത്തെയും ഉടനെ അറസ്റ് ചെയ്യണ്ട എന്ന തീരുമാനവുമായി പൊലീസ്. ഭാഗ്യലക്ഷ്മിക്കും സുഹൃത്തുക്കള്‍ക്കുമെതിരെ ചുമത്തിയ വകുപ്പുകള്‍ ബന്ധപ്പെട്ട് പൊലീസ് നിയമോപദേശം തേടി. ഇതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

വിജയ് പി നായരുടെ മുറിയില്‍ നി ന്നെടുത്ത ലാപ്ടോപ്പും മൊബൈലും ഇവർ പൊലീസിന് കൈമാറിയിരുന്നു. പ്രതികള്‍ക്കെതിരെ ചുമത്തിയ മോഷണകുറ്റം നിലനില്‍ക്കുമോയെന്നാണ് പൊലീസ് പരിശോധിക്കുന്നത്. ഉടന്‍ അറസ്റ്റിലേക്ക് നീങ്ങേണ്ടെന്നും തീരുമാനമായി.

ഭാഗ്യലക്ഷ്മിയും ഒപ്പമുണ്ടായിരുന്ന ദിയ സനയും ശ്രീലക്ഷ്മി അറയ്ക്കലും ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. ഇവര്‍ക്ക് ഇന്നലെ കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചിരുന്നു. ഇവരുടെ അറസ്റ്റ് ഒഴിവാക്കാനാകില്ലെന്നും, അന്വേഷണം തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി. ഇന്നലെ മൂവരുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷയെ സര്‍ക്കാര്‍ കോടതിയില്‍ ശക്തമായി എതിര്‍ത്തിരുന്നു. പ്രതികള്‍ നിയമം കൈയിലെടുത്തുവെന്നായിരുന്നു പ്രോസിക്യൂഷന്‍റെ വാദം. ഈ വാദം അംഗീകരിച്ചാണ് വിധി. നിയമവും സമാധാനവും സംരക്ഷിക്കേണ്ട ബാധ്യത കോടതിക്കുണ്ട്, അതില്ലാതാകുമ്ബോള്‍ നോക്കി നില്‍ക്കാനാകില്ല, സംസ്കാരമുള്ള സമൂഹത്തിന് ചേര്‍ന്നതല്ല പ്രതികളുടെ പ്രവര്‍ത്തിയെന്നും ജാമ്യാപേക്ഷ നിഷേധിച്ചുകൊണ്ട് അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ചു.

shortlink

Related Articles

Post Your Comments


Back to top button