GeneralLatest NewsMollywoodNEWS

കല്യാണം കഴിഞ്ഞിട്ട് ആറേഴു വർഷം കഴിഞ്ഞല്ലോ ആദ്യം രണ്ട് കുഞ്ഞിക്കാൽ കാണിക്കുന്നതിൽ കഴിവ് കാണിക്ക്. അതിനുമാത്രം ഒരു 15 മിനിറ്റ് സമയം കിട്ടിയില്ലേ? താരദമ്പതിമാരോട് ആരാധിക

കാർ എടുത്തതിന് അഭിനന്ദനങ്ങൾ മാത്രമല്ല ചില വിമർശനങ്ങളും ഇരുവർക്കും വന്നു.

മലയാളത്തിന്റെ പ്രിയ താരദമ്പതിമാരാണ് ഫഹദ് ഫാസിലും നസ്രിയയും. കഴിഞ്ഞ ദിവസം ഒരു പുതിയ കാർ വാങ്ങിയ ചിത്രം സമൂഹ മാധ്യമങ്ങളിൽ വലിയ തരംഗം സൃഷ്ടിച്ചിരുന്നു. പൈത്തൺ ഗ്രീൻ കളറിലുള്ള പോർഷെ 911 മോഡൽ കാർ ആണ് ഇരുവരും സ്വന്തമാക്കിയത്. ഇന്ത്യയിൽ തന്നെ ഈ കളർ ഉള്ള ഏക ഉടമകൾ ഇനി ഇവർ ആണ്. ഒരുകോടി 90 ലക്ഷം രൂപയാണ് കാറിൻറെ എക്സ് ഷോറൂം വില.

എല്ലാ മാധ്യമങ്ങളും ഈ വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു. കാർ എടുത്തതിന് അഭിനന്ദനങ്ങൾ മാത്രമല്ല ചില വിമർശനങ്ങളും ഇരുവർക്കും വന്നു. അത്തരത്തിൽ ഒരു കമന്റ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. കല്യാണം കഴിഞ്ഞിട്ട് ഏട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും പോലും ഇതുവരെ ഒരു കുഞ്ഞിക്കാൽ വേണമെന്ന ആഗ്രഹം നിങ്ങൾക്ക് ഇല്ലേ എന്നാണ് ഒരു ആരാധികയുടെ കമന്റ്.

READ  ALSO:അഭിനയം ഉപേക്ഷിച്ചു കോവിഡിനെതിരെ പോരാട്ടം നടത്തി; നടി ശിഖയ്ക്ക് കോവിഡ്

“രണ്ടു കോടിയുടെ കാർ വാങ്ങുന്നതിലും കോടികൾ സമ്പാദിക്കുന്നതിലും അല്ല കാര്യം. ആദ്യം രണ്ട് കുഞ്ഞിക്കാൽ കാണിക്കുന്നതിൽ കഴിവ് കാണിക്ക്. ആറേഴു വർഷം കഴിഞ്ഞല്ലോ കല്യാണം കഴിഞ്ഞിട്ട്, എന്തെ അതിനുമാത്രം ഒരു 15 മിനിറ്റ് സമയം കിട്ടിയില്ലേ?” – ഇതായിരുന്നു സഹോദരിയുടെ കമന്റ്‌.

shortlink

Related Articles

Post Your Comments


Back to top button