BollywoodGeneralLatest NewsNEWS

അഭിനയം ഉപേക്ഷിച്ചു കോവിഡിനെതിരെ പോരാട്ടം നടത്തി; നടി ശിഖയ്ക്ക് കോവിഡ്

2014ല്‍ ഡല്‍ഹിയിലെ മഹാവീര്‍ മെഡിക്കല്‍ കോളേജില്‍ നിന്നും നഴ്സിങ്ങില്‍ ബിരുദം പൂര്‍ത്തിയാക്കിയ ശിഖ

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായതോടെ അഭിനയത്തില്‍ നിന്ന് ഇടവേളയെടുത്ത് നേഴ്സിങ് ജോലിയിലേക്ക് പ്രവേശിച്ച നടിയാണ് ശിഖ മല്‍ഹോത്ര. തന്റെ സ്ഥലമായ മഹാരാഷ്ട്രയിലെ ജനങ്ങളെ സേവിക്കാന്‍ ഇറങ്ങിയ താരത്തിനു കോവിഡ്. ആറ് മാസം നീണ്ട കോവിഡ് പോരാട്ടത്തിനൊടുവിലാണ് ശിഖയ്ക്കും വൈറസ് ബാധ സ്ഥിരീകരിച്ചത്. താരം തന്നെയാണ് രോ​ഗം സ്ഥിരീകരിച്ച വിവരം ആരാധകരെ അറിയിച്ചത്.

ശ്വസമെടുക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് വ്യക്തമാക്കിയ ശിഖ ആശുപത്രി കിടക്കയില്‍ നിന്നുള്ള തന്റെ ചിത്രവും പങ്കുവെച്ചിട്ടുണ്ട്. കോവിഡ് വന്നതില്‍ തനിക്ക് ദുഖമില്ലെന്നും ഉടന്‍ തന്നെ രോ​ഗമുക്തി നേടുമെന്ന് പ്രതീക്ഷിക്കുന്നതായും പങ്കുവച്ച ശിഖയ്ക്ക് നടിക്ക് ആശംസകളുമായി ഒട്ടനവധി പേര്‍ രം​ഗത്തെത്തി. ശിഖയെക്കുറിച്ച്‌ അഭിമാനിക്കുന്നുവെന്നും എല്ലാവരുടെയും പ്രാര്‍ഥനകള്‍ ഒപ്പമുണ്ടെന്നുമാണ് ആരാധകര്‍ കുറിക്കുന്നത്.

read also:ദേശത്തെയും സംസ്കാരത്തെയും അപമാനിക്കുന്നു; അശ്ലീലത നിറഞ്ഞ ടീസറിനെതിരെ കേസ് !! താരങ്ങളെ അറസ്റ് ചെയ്യണമെന്ന് ആവശ്യം

2014ല്‍ ഡല്‍ഹിയിലെ മഹാവീര്‍ മെഡിക്കല്‍ കോളേജില്‍ നിന്നും നഴ്സിങ്ങില്‍ ബിരുദം പൂര്‍ത്തിയാക്കിയ ശിഖ സിനിമയില്‍ എത്തുന്നതിനും മുന്‍പ് ഡല്‍ഹിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ അഞ്ച് വര്‍ഷം നഴ്‌സായി സേവനമനുഷ്ഠിച്ചിരുന്നു. സഞ്ജയ് മിശ്രയുടെ കാഞ്ച്‌ലി ലൈഫ് ഇന്‍ സ്ലൗ എന്ന സിനിമയില്‍ പ്രധാന വേഷം ചെയ്താണ് ശിഖ ശ്രദ്ധനേടുന്നത്.

shortlink

Related Articles

Post Your Comments


Back to top button