പാര്‍വതിയുടെ രാജി കിട്ടിയില്ല; 20ട്വന്റിയില്‍ നടിയുടെ കഥാപാത്രം മരിച്ചില്ലേ എന്നാണ് ഉദ്ദേശിച്ചത്; വിശദീകരണവുമായി ഇടവേള ബാബു

ഇടവേള ബാബുവിന്റെ പരാമര്‍ശങ്ങളില്‍ പ്രതിഷേധിച്ച്‌ 'അമ്മ'യില്‍ നിന്നുംപാര്‍വതി തിരുവോത്ത് രാജിവച്ചിരുന്നു.

കൊച്ചിയിൽ ആക്രമിക്കപ്പെട്ട യുവ നടിയെക്കുറിച്ചു പറഞ്ഞത് തെറ്റിദ്ധരിക്കപ്പെട്ടതാണെന്ന വിശദീകരണവുമായി ‘അമ്മ’ ജനറല്‍ സെക്രട്ടറി ഇടവേള ബാബു. ’20ട്വന്റി’ എന്ന ചിത്രത്തിലെ നടിയുടെ കഥാപാത്രം മരിച്ചുപോയില്ലേ എന്നാണ് താന്‍ ഉദ്ദേശിച്ചതെന്നാണ് ഇടവേള ബാബു നല്‍കുന്ന വിശദീകരണവുമായി ഇടവേള ബാബു.

ഒരു സ്വകാര്യ ചാനലിലെ അഭിമുഖത്തിൽ താരസംഘടനയായ അമ്മയ്ക്കുവേണ്ടിയുള്ള മള്‍ട്ടി സ്റ്റാര്‍ ചിത്രത്തില്‍ ആക്രമിക്കപ്പെട്ട നടിയുണ്ടാകില്ലെന്നു ഇടവേള ബാബു പറഞ്ഞു. അവര്‍ ഇപ്പോള്‍ ‘അമ്മ’ സംഘടനയില്‍ അം​ഗമല്ലെന്നും മരിച്ചവര്‍ തിരിച്ചുവരാത്തപോലെയാണ് ഇതെന്നുമാണ് ഇടവേള ബാബു പറഞ്ഞത്.നിലവില്‍ അമ്മയില്‍ ഉള്ളവരെ വച്ച്‌ ചിത്രം എടുക്കേണ്ടിവരും എന്നും സംഘടനാ ജനറല്‍ സെക്രട്ടറി പറഞ്ഞിരുന്നു.

ഇടവേള ബാബുവിന്റെ പരാമര്‍ശങ്ങളില്‍ പ്രതിഷേധിച്ച്‌ ‘അമ്മ’യില്‍ നിന്നുംപാര്‍വതി തിരുവോത്ത് രാജിവച്ചിരുന്നു.എന്നാൽ പാര്‍വതി തിരുവോത്തിന്റെ രാജിക്കത്ത് തനിക്ക് ലഭിച്ചില്ലെന്നും അദ്ദേഹം പറയുന്നുണ്ട്.

read also:ഒരു വീഡ്ഡിയെ കാണൂ, ഓക്കാനമുണ്ടാക്കുന്നു. നാണം കെട്ട പരാമര്‍ശം; ‘അമ്മ’യില്‍ നിന്നും രാജിവച്ച്‌ പാര്‍വതി തിരുവോത്ത്

ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് പാർവതി രാജി കാര്യം അറിയിച്ചത്. ‘അമ്മ’യുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന്റെ അഭിമുഖം കണ്ട ശേഷമാണ് താന്‍ ഈ തീരുമാനം എടുത്തതെന്നും ഇതോടെ സംഘടനയില്‍ എന്തെങ്കിലും മാറ്റം വരുമെന്ന പ്രതീക്ഷ താന്‍ ഉപേക്ഷിക്കുകയാണെന്നും നടി വിശദീകരിക്കുന്നു.ഇടവേള ബാബുവിന്റെ ‘അറപ്പുളവാക്കുന്ന മനോഭാവത്തോടു തനിക്ക് പുച്ഛമാണ്’ ഉള്ളതെന്നും പാര്‍വതി വ്യക്തമാക്കുന്നുണ്ട്.

Share
Leave a Comment