GeneralLatest NewsMollywoodNEWS

സംഗീത സംവിധായകന്‍ രാജന്‍ അന്തരിച്ചു

ഇരുവരും ചേര്‍ന്ന് 375 ചിത്രങ്ങള്‍ക്കാണ് സംഗീതം ഒരുക്കിയത്.

പ്രശസ്ത സംഗീത സംവിധായകന്‍ രാജന്‍ അന്തരിച്ചു. 85 വയസായിരുന്നു. ഇന്നലെ രാത്രി ബംഗളൂരുവിലെ വീട്ടില്‍വച്ചായിരുന്നു അന്ത്യം.

സഹോദരന്‍ നാഗേന്ദ്രയ്‌ക്കൊപ്പം സിനിമാ സംഗീതരംഗത്ത് പ്രവേശിച്ച രാജന്‍- നാഗേന്ദ്രകൂട്ടുകെട്ടില്‍ നിരവധി ഹിറ്റ് ഗാനങ്ങൾ ഒരുക്കി. കൂടുതലും കന്നട ഭാഷയിലാണ്. ഇരുവരും ചേര്‍ന്ന് 375 ചിത്രങ്ങള്‍ക്കാണ് സംഗീതം ഒരുക്കിയത്.

read  also:ആറ് ദിവസത്തെ ചികിത്സയ്ക്ക് ശേഷം ടൊവിനോ ആശുപത്രി വിട്ടു

മലയാളത്തില്‍ 17 ഗാനങ്ങളാണ് രാജന്‍ -നാഗേന്ദ്ര കൂട്ടുകെട്ടില്‍ പിറന്നത്. പി ഭാസ്‌കരന്‍, ശ്രീകുമാരന്‍ തമ്ബി, പൂവ്വച്ചല്‍ ഖാദര്‍ തുടങ്ങിയവരുടെ ഗാനങ്ങളാണ് ചിട്ടപ്പെടുത്തിയത്. യേശുദാസ്, പി സുശീല, എസ് ജാനകി, പി ജയചന്ദ്രന്‍, കെജി മാര്‍ക്കോസ്, ജോളി എബ്രഹാം, കൃഷ്ണ ചന്ദ്രന്‍ തുടങ്ങിയവര്‍ ഇവരുടെ സംഗീതത്തില്‍ പാടിയിട്ടുണ്ട്.

shortlink

Post Your Comments


Back to top button