Uncategorized

നയന്‍താരയെ കണ്ടിട്ട് തെന്നിന്ത്യന്‍ സിനിമാ ലോകം കീഴടക്കുമെന്ന് എന്നോട് പറഞ്ഞത് ഒരേയൊരു നടന്‍ മാത്രം: സത്യന്‍ അന്തിക്കാട്

അന്ന് ജയറാം നയന്‍താരയെക്കുറിച്ച് പറഞ്ഞത് ഇപ്പോഴും എനിക്ക് ഓര്‍മ്മയുണ്ട്

സത്യന്‍ അന്തിക്കാട് കണ്ടെത്തിയ അഭിനേത്രിയായിരുന്നു തെന്നിന്ത്യന്‍ സിനിമാ ലോകം മുഴുവന്‍ കീഴടക്കിയ നയന്‍‌താര. ഡയാന എന്ന പേരില്‍ സിനിമയില്‍ അഭിനയിക്കാനെത്തിയ നടിയ്ക്ക് നയന്‍‌താര എന്ന മാറ്റപ്പേര് നല്‍കി തന്റെ സിനിമയില്‍ അഭിനയിപ്പിച്ച് ഗംഭീരമായ തുടക്കം നല്‍കിയത് സത്യന്‍ അന്തിക്കാട് എന്ന സംവിധായകനാണ്. താന്‍ അവതരിപ്പിച്ചിട്ടുള്ള നായികമാരെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ അതുമായി ബന്ധപ്പെട്ട് ജയറാം എന്ന നടന്‍ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ വിസ്മരിക്കാന്‍ കഴിയാത്തതാണെന്നും സത്യന്‍ അന്തിക്കാട് പറയുന്നു.

എന്റെ സിനിമയിലെ നായികമാരെ കണ്ടെത്തുമ്പോള്‍ ജയറാമും അതില്‍ അഭിപ്രായങ്ങള്‍ പറയാറുണ്ട്‌. ‘വീണ്ടും ചില വീട്ടുകാര്യങ്ങള്‍’ എന്ന സിനിമയില്‍ സംയുക്തയെ കൊണ്ട് വരുമ്പോഴും ‘മനസ്സിനക്കരെ’യില്‍ പുതുമുഖ താരം ഡയാന എന്ന നയന്‍താരയെ അഭിനയിക്കാന്‍ വിളിച്ചപ്പോഴും ജയറാമും എന്റെ ചര്‍ച്ചകളില്‍ ഉണ്ടായിരുന്നു. അന്ന് ജയറാം നയന്‍താരയെക്കുറിച്ച് പറഞ്ഞത് ഇപ്പോഴും എനിക്ക് ഓര്‍മ്മയുണ്ട്. ‘ഈ കുട്ടി മലയാളത്തില്‍ മാത്രമല്ല, തെന്നിന്ത്യന്‍ സിനിമയിലെ തന്നെ സൂപ്പര്‍ താരമാകുന്ന ലക്ഷണമുണ്ടെന്നായിരുന്നു’. സത്യന്‍ അന്തിക്കാട് പറയുന്നു.

സംയുക്ത വര്‍മ്മ, അസിന്‍, നയന്‍താര തുടങ്ങിയ പ്രധാന നായികമാരെ സിനിമാ ലോകത്തിനു പരിചയപ്പെടുത്തിയ സംവിധായകനാണ് സത്യന്‍ അന്തിക്കാട് . നമിത പ്രമോദ് എന്ന പുതിയ കാലഘട്ടത്തിലെ നടിയ്ക്കും ആദ്യമായി നായികയായി അഭിനയിക്കാനുള്ള അവസരം ഒരുക്കിയത് സത്യന്‍ അന്തിക്കാടായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button