GeneralLatest NewsMollywoodNEWS

അര്‍ഹതപ്പെട്ട അംഗീകാരം; ഒത്തിരി സ്‌നേഹവും സന്തോഷവും; സുരാജേട്ടന് ആശംസകളുമായി ഷെയന്‍ നിഗം

ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍, വികൃതി സിനിമകളിലെ പ്രകടനം കണക്കാക്കിയാണ് പുരസ്‌കാരം പ്രഖ്യാപിച്ചിരിക്കുന്നത്.

അന്പതാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളിൽ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടസുരാജ് വെഞ്ഞാറമ്മൂടിനു ആശംസകളുമായി രംഗത്തെത്തിയിരിക്കുകയാണ് യുവനടന്‍ ഷെയ്ന്‍ നിഗം.

അര്‍ഹതപ്പെട്ട അംഗീകാരമാണെന്നും സുരാജ് ഏട്ടന് ആശംസകള്‍ നേരുന്നുവെന്നും നടന്‍ കുറിച്ചു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഷെയ്ന്‍ നിഗം പ്രിയപ്പെട്ട നടന് ആശംസ അറിയിച്ചിരിക്കുന്നത്. ഷെയ്ന്‍ നിഗം ഫേസ്ബുക്കില്‍ കുറിച്ചതിങ്ങനെ. ‘അര്‍ഹതപ്പെട്ട അംഗീകാരം. മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ സുരാജ് ഏട്ടന് ആശംസകള്‍.. ഒത്തിരി സ്‌നേഹം അതിലേറെ സന്തോഷം.’

ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍, വികൃതി സിനിമകളിലെ പ്രകടനം കണക്കാക്കിയാണ് പുരസ്‌കാരം പ്രഖ്യാപിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button