GeneralLatest NewsMollywoodNEWS

മുടിയനായ ജോമോനെ സ്വീകരിക്കാന്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടി പണ്ടേ തയ്യാറാണ്; അവശേഷിക്കുന്ന ചോദ്യം ഒന്നു മാത്രം: ആഷിഖ് അബു ഇനി എന്തുചെയ്യും?

ജോസ് കെ മാണി രാജ്യസഭാംഗത്വം രാജിവെച്ചു രാഷ്ട്രീയ ധാര്‍മികത തെളിയിക്കാനും

കേരളത്തിലെ പുതിയ രാഷ്ട്രീയ സമവായമായ കേരള കോണ്‍ഗ്രസ്- ജോസ് കെ മാണി വിഭാഗത്തിന്റെ ഇടതുമുന്നണി പ്രവേശനത്തെ പരിഹസിച്ച്‌ അഡ്വ. ജയശങ്കര്‍ രംഗത്ത്. മുടിയനായ ജോമോനെ സ്വീകരിക്കാന്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടി പണ്ടേ തയ്യാറാണ്. സിപിഐയും എന്‍സിപിയും എന്തു പറഞ്ഞാലും ഫലിച്ചെന്നു വരില്ലെന്ന് ജയശങ്കര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂര്‍ണരൂപം-

‘അങ്ങനെ ജോസ് കെ മാണി രാജ്യസഭാംഗത്വം രാജിവെച്ചു രാഷ്ട്രീയ ധാര്‍മികത തെളിയിക്കാനും അനന്തരം ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ ശക്തിപ്പെടുത്താനും തീരുമാനിച്ചു.

മുടിയനായ ജോമോനെ സ്വീകരിക്കാന്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടി പണ്ടേ തയ്യാറാണ്. സിപിഐയും എന്‍സിപിയും എന്തു പറഞ്ഞാലും ഫലിച്ചെന്നു വരില്ല. അവശേഷിക്കുന്ന ചോദ്യം ഒന്നു മാത്രം: ആഷിഖ് അബു ഇനി എന്തുചെയ്യും?’

Related Articles

Post Your Comments


Back to top button