CinemaLatest NewsNEWS

തെന്നിന്ത്യൻ സൂപ്പർ താരം നിർമാണ രംഗത്തേക്ക് കടക്കുന്നു; ആശംസകളുമായി ആരാധകർ

തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോവില്‍ വെച്ച്‌ ചിത്രത്തിന്റെ ടെെറ്റില്‍ ലോഞ്ചും സ്വിച്ചോണ്‍ കര്‍മ്മവും നിർവ്വഹിയ്ക്കുന്നു

മലയാളത്തിലടക്കം വൻ ആരാധകരുള്ള താരമാണ് നമിത, ഗ്ലാമര്‍ വേഷങ്ങള്‍കൊണ്ട് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ തെന്നിന്ത്യയിലെ പ്രശസ്ത സിനിമ താരം നമിത ചലച്ചിത്ര നിര്‍മ്മാണ രംഗത്തേക്ക് കടക്കുകയാണ്. മലയാളം ഉള്‍പ്പെടെ നാല് ഭാഷകളിലായി നിര്‍മ്മിക്കുന്ന ഈ ചിത്രം ആര്‍ എല്‍ രവി,മാത്യു സ്ക്കറിയ എന്നിവര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നു.

കൂടാതെ എസ് നാഥ് ഫിലിംസ്,നമിതാസ് പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ നമിത,സുബാഷ് എസ് നാഥ്, എന്നിവര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ നമിത കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പി എസ് ക്യഷ്‌ണ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.

മുരുകന്‍മന്ദിരത്തിന്റെ വരികള്‍ക്ക് റെജി മോന്‍ സംഗീതം പകരുന്ന ചിത്രത്തിന്റെ എഡിറ്റര്‍-അനന്തു എസ് വിജയന്‍ ആണ് കല-അനില്‍ കുമ്പഴ, ആക്ക്ഷന്‍-ഫയര്‍ കാര്‍ത്തിക് എന്നിവരാണ്. ഒക്ടോബര്‍ 26 വിജയദശമി ദിവസം രാവിലെ 9.30- ന്‌ തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോവില്‍ വെച്ച്‌ ചിത്രത്തിന്റെ ടെെറ്റില്‍ ലോഞ്ചും സ്വിച്ചോണ്‍ കര്‍മ്മവും നിർവ്വഹിയ്ക്കുന്നു.

.

shortlink

Related Articles

Post Your Comments


Back to top button