GeneralLatest NewsNEWSTollywood

പ്രളയ ദുരിതം; ഒന്നര കോടി രൂപ സംഭാവന ചെയ്ത് പ്രഭാസ്

നിര്‍മാതാവ് ബിഎ രാജു ആണ് പ്രഭാസ് പ്രളയ ദുരിതബാധിതര്‍ക്കായി ഒന്നര കോടി രൂപ സംഭാവന നല്‍കിയതായി അറിയിച്ചത്.

ശക്തമായ മഴയിൽ പ്രളയ ദുരിതം അനുഭവിക്കുന്ന ജനങ്ങള്‍ക്കായി ഒന്നര കോടി രൂപ സംഭാവന ചെയ്ത് തെന്നിന്ത്യന്‍ സൂപ്പര്‍താരം പ്രഭാസ്. മഹേഷ് ബാബു, ജൂനിയര്‍ എന്‍ടിആര്‍ ചിരഞ്ജീവി തുടങ്ങിയവർക്ക് പിന്നാലെയാണ് തെലങ്കാന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒന്നര കോടി സഹായ ധനവുമായി താരമെത്തിയത്.

read also:‘കഴിഞ്ഞ ദിവസം പ്രശസ്ത സിനിമാ നടനാണെന്ന് പറഞ്ഞു വിളിച്ചു, ഇതിലൊന്നും വീഴരുത്, തെളിവുകള്‍ സഹിതം പരാതി; മുന്നറിയിപ്പുമായി ഡോ ഷിനു ശ്യാമളന്‍

നിര്‍മാതാവ് ബിഎ രാജു ആണ് പ്രഭാസ് പ്രളയ ദുരിതബാധിതര്‍ക്കായി ഒന്നര കോടി രൂപ സംഭാവന നല്‍കിയതായി അറിയിച്ചത്. തങ്ങളുടെ പ്രിയ താരം വന്‍ സഹായം പ്രഖ്യാപിച്ചത് ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ് നിരവധി പേരാണ് താരത്തെ പ്രശംസിച്ച്‌ രംഗത്തെത്തിയത്. കോവിഡ് മഹാമാരിയെ ചെറുക്കാന്‍ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് താരം 1 കോടി രൂപ സംഭാവന ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments


Back to top button