GeneralKollywoodLatest NewsNEWS

പ്രശസ്ത തമിഴ് ഹാസ്യനടന്‍ വടിവേലു ബി.ജെ.പിയിലേക്ക് !!! പ്രതികരണവുമായി താരം

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സിനിമാതാരങ്ങളെ പാര്‍ട്ടിയില്‍ എത്തിക്കാനുള്ള നരന്തര ശ്രമത്തിലാണ് ബി.ജെ.പി.

കുറച്ചുകാലം അഭിനയരംഗത്ത് നിന്ന് വിട്ടുനിൽക്കുന്ന തമിഴിലെ പ്രമുഖ ഹാസ്യതാരം വടിവേലു രാഷ്ട്രീയ പാര്‍ട്ടിയില്‍ ചേരുമെന്ന അഭ്യൂഹം ശക്തം. നേരത്തെ തെരഞ്ഞെടുപ്പുകളില്‍ ഡി.എം.കെയെ പിന്തുണച്ച്‌ വടിവേലു പ്രചാരണം നടത്തിയിരുന്നു. പിന്നീട് അദ്ദേഹം രാഷ്ട്രീയ രംഗത്ത് സജീവമായിരുന്നില്ല.

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സിനിമാതാരങ്ങളെ പാര്‍ട്ടിയില്‍ എത്തിക്കാനുള്ള നരന്തര ശ്രമത്തിലാണ് ബി.ജെ.പി. ഗൗതമി, നമിത, രാധാരവി എന്നിവര്‍ പാര്‍ട്ടി സംസ്ഥാന നിര്‍വാഹക സമിതിയംഗങ്ങളാണ്. കോണ്‍ഗ്രസ് ദേശീയ വക്താവായിരുന്ന ഖുഷ്ബു ഈയിടെ ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു.

ഇപ്പോൾ ഈ പ്രചരണത്തിന് വ്യക്തത വരുത്തി വടിവേലു രംഗത്തെത്തി. സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് ഊഹാപോഹങ്ങള്‍ മാത്രമാണെന്നും രാഷ്ട്രീയത്തിലേക്ക് പുനപ്രവേശനം നടത്താന്‍ തനിക്ക് പദ്ധതിയില്ലെന്നുമാണ് വടിവേലു പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button