CinemaGeneralMollywoodNEWS

ആ സൂപ്പര്‍ താരത്തിന്‍റെ സിനിമ കാണാന്‍ സിനിമ സെറ്റില്‍ നിന്ന് അതിരാവിലെ മുങ്ങി: ജഗദീഷ്

അതും അതിരാവിലെ അഞ്ച് മണിക്ക് ആദ്യ ഷോ കാണുക എന്ന ലക്ഷ്യത്തോടെ നടന്‍ മണിയന്‍പിള്ള രാജുവിനെയും സൈക്കിളില്‍ വച്ചുകൊണ്ടാണ് ഞാന്‍ ഷൊര്‍ണൂര്‍ തിയേറ്ററില്‍ പോയത്

ഇന്ത്യയിലെ ഒരു സൂപ്പര്‍ താരതിനൊപ്പവും ഫോട്ടോ എടുക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തിയല്ല താനെന്നും സൂപ്പര്‍ താരങ്ങളെ ഇഷ്ടപ്പെടുക എന്ന് പറഞ്ഞാല്‍ അവരുടെ സിനിമ ഇഷ്ടപ്പെടുക എന്നത് മാത്രമാണെന്നും നടന്‍ ജഗദീഷ്. രജനീകാന്തിനെ കണ്ടാലും അമിതാബ് ബച്ചനെ കണ്ടാലും പോയി നിന്ന് ഫോട്ടോ എടുക്കുന്ന രീതി എനിക്കില്ല പക്ഷേ അവരുടെ സിനിമകള്‍ എനിക്ക് ഹരമാണ് താന്‍ അഭിനയിച്ചു കൊണ്ടിരുന്ന സിനിമാ സെറ്റില്‍ നിന്ന് രജനികാന്തിന്റെ പടയപ്പ  എന്ന സിനിമ ഒളിച്ചു പോയി കണ്ട അനുഭവം പങ്കുവച്ചു കൊണ്ട് ജഗദീഷ് പറയുന്നു.

ജഗദീഷിന്‍റെ വാക്കുകള്‍

‘സൂപ്പര്‍ താരങ്ങളോടല്ല അവരുടെ സിനിമകളോടാണ് എന്റെ ആരാധന വ്യക്തിയെ ആരാധിക്കുന്ന ശൈലി എനിക്കില്ല. 1999-ല്‍ ഞാന്‍ അഭിനയിച്ചു കൊണ്ടിരുന്ന സെറ്റില്‍ നിന്ന് അതിരാവിലെ മുങ്ങിയത് രജനീകാന്തിന്റെ ‘പടയപ്പ’ എന്ന സിനിമാ കാണാന്‍  വേണ്ടിയാണ് എന്ന് പറഞ്ഞാല്‍ പലര്‍ക്കും വിശ്വസിക്കാന്‍ പ്രയാസമാകും. അതും അതിരാവിലെ അഞ്ച് മണിക്ക് ആദ്യ ഷോ കാണുക എന്ന ലക്ഷ്യത്തോടെ നടന്‍ മണിയന്‍പിള്ള രാജുവിനെയും സൈക്കിളില്‍ വച്ചുകൊണ്ടാണ് ഞാന്‍ ഷൊര്‍ണൂര്‍ തിയേറ്ററില്‍ പോയത്. രജനീകാന്തിന്റെയും അമിതാബിന്റെയുമൊക്കെ സിനിമകള്‍ എനിക്ക് അത്രത്തോളം ഹരമായിരുന്നു. ജഗദീഷ് പറയുന്നു’.

shortlink

Related Articles

Post Your Comments


Back to top button