CinemaGeneralMollywoodNEWS

ലോകത്ത് ഏതൊരു നടന്‍ വന്നില്ലെങ്കിലും അയാള്‍ വരും അതാണ് മോഹന്‍ലാല്‍: അനുഭവം വെളിപ്പെടുത്തി ഭദ്രന്‍

. ലോകത്ത് മറ്റു ഏതൊരു നടൻ വന്നില്ലെങ്കിലും മോഹൻലാൽ അതില്‍ പങ്കെടുക്കുമെന്ന് എനിക്ക് അത്രത്തോളം ഉറപ്പുണ്ടായിരുന്നു

തന്റെ നാട്ടിലെ ഒരു പൊതു ചടങ്ങില്‍ മോഹന്‍ലാലിനെയും മമ്മൂട്ടിയേയും പങ്കെടുപ്പിക്കണമെന്ന അഭിപ്രായത്തെ താന്‍ ഒരിക്കല്‍ എതിര്‍ത്ത സംഭവത്തെക്കുറിച്ച് തുറന്നു പറയുകയാണ് സംവിധായകന്‍ ഭദ്രന്‍.

‘അയ്യർ ദി ഗ്രേറ്റ്”” ചെയ്തു കഴിഞ്ഞ സമയത്ത് പാലാ മുൻസിപ്പാലിറ്റി എനിക്ക് വലിയ ഒരു സ്വീകരണം നൽകാൻ താല്‍പ്പര്യം പ്രകടിപ്പിച്ചു. പക്ഷേ ഞാന്‍ അതിനെ എതിര്‍ത്തു. കാരണം നിങ്ങള്‍ക്കായി ഒരു സ്വീകരണം ഒരുക്കുമ്പോള്‍ മമ്മൂട്ടിയും മോഹന്‍ലാലും ആ വേദിയില്‍ കാണണമെന്നായിരുന്നു അവരുടെ ആവശ്യം. ഇത് പറഞ്ഞു തീരും മുൻപ് ഞാൻ പറഞ്ഞു അങ്ങനെയൊരു സ്വീകരണം എനിക്ക് വേണ്ട. ഞാൻ എന്തായാലും എന്റെ റിസ്കിൽ അവരെ കൊണ്ടുവരില്ല. നിങ്ങളാണ് അത് ചെയ്യേണ്ടത് എന്ന് മറുപടി നല്‍കി. എന്നെ അനുമോദിക്കുന്ന ചടങ്ങിൽ മോഹൻലാലിനെ വിളിച്ചാൽ ഉറപ്പായും അദ്ദേഹം വരും. പക്ഷേ ഞാനല്ല അത് ചെയ്യേണ്ടത് എനിക്ക് സ്വീകരണം തരുന്ന പാലാ മുൻസിപ്പാലിറ്റി ചെയ്യേണ്ട കാര്യമാണത് എന്ന് ഞാൻ അവരെ അറിയിച്ചു . മോഹൻലാലിനോടും, മമ്മൂട്ടിയോടും നിങ്ങള്‍ കാര്യം പറഞ്ഞാൽ അവർ എത്തുമല്ലോ. നിങ്ങളുടെ സൂപ്പർ ഹിറ്റ് സിനിമകളുടെ ഈ സംവിധായകന് ഒരു സ്വീകരണം നൽകുന്നുണ്ട് അതിൽ നിങ്ങളുടെ സാന്നിദ്ധ്യം ആഗ്രഹിക്കുന്നുവെന്നും നിങ്ങൾ പറയുന്ന ഡേറ്റിനും സൗകര്യത്തിനും അനുസരിച്ച് കാര്യങ്ങൾ ചെയ്യാം എന്നും അവരെ അറിയിച്ചാൽ എന്തായാലും അവര്‍ വരുമെന്നും  ഞാന്‍ പറഞ്ഞു . ലോകത്ത് മറ്റു ഏതൊരു നടൻ വന്നില്ലെങ്കിലും മോഹൻലാൽ അതില്‍ പങ്കെടുക്കുമെന്ന് എനിക്ക് അത്രത്തോളം ഉറപ്പുണ്ടായിരുന്നു’. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ഭദ്രന്‍ പങ്കുവച്ചു.

shortlink

Related Articles

Post Your Comments


Back to top button