CinemaLatest NewsNEWS

ഇത്തവണ എന്റെ തടി കുറച്ചിട്ടേ കാര്യമുള്ളൂ….. അതിശയിപ്പിക്കുന്ന വീഡിയോ പങ്കുവച്ച് പ്രിയതാരം കനിഹ

താരത്തിന് തെന്നിന്ത്യയിലെമ്പാടും ആരാധകുണ്ട്

മലയാളികളുടെ പ്രിയപ്പെട്ട നായിക നടിമാരിൽ ഒരാളാണ് കനിഹ. മലയാളത്തിൽ പഴശ്ശിരാ‍ജ എന്ന ചിത്രത്തിൽ മമ്മൂട്ടിയോടൊപ്പം അഭിനയിച്ച് താരം പ്രേക്ഷക ഹൃദയം കീഴടക്കിയിരുന്നു.കനിഹ, അഭിനയം കൂടാതെ ടെലിവിഷൻ അവതാരകയായും ജോലി ചെയ്തിട്ടുണ്ട്.

https://www.instagram.com/p/CGowoLwJ5NP/

തമിഴ് ചാനലുകളായ സ്റ്റാർ വിജയ്, സൺ ടി.വി എന്നീ ചാനലുകളിൽ ചില പരിപാടികളിൽ അവതാരകയായിരുന്നു. തന്റെ ശബ്ദം പല തമിഴ് നടികൾക്കും യോജിക്കുന്നതിനാൽ തമിഴിൽ, ജെനീലിയ, ശ്രിയ ശരൺ, സധ എന്നിവർക്ക് ശബ്ദം നൽകിയിട്ടുണ്ട് ഈ പ്രിയതാരം . എന്നാൽ ഇപ്പോൾ കനിഹ ഇൻസ്റ്റഗ്രാം വഴി തന്റെ വർക്ക് ഔട്ട് വീഡിയോ പങ്കുവെച്ചിരിക്കുകയാണ്. മുൻപും കനിഹ ഇത്തരത്തിൽ വർക്ക് ഔട്ട് വീഡിയോകൾ പങ്കു വെച്ചിരുന്നു.

https://www.instagram.com/p/CGpQuDJptxn/

ശരീര ഭാരം കൃത്യമായി പാലിക്കുന്ന, സൗന്ദര്യത്തിന്റെയും ഭക്ഷണത്തിന്റെയും കാര്യത്തിൽ യാതൊരു വിട്ടുവീഴ്ച്ചയും ചെയ്യാത്ത താരത്തിന് തെന്നിന്ത്യയിലെമ്പാടും ആരാധകുണ്ട്.

shortlink

Related Articles

Post Your Comments


Back to top button