BollywoodGeneralLatest NewsNEWS

രാമന്‍ സീതയില്ലാതെ പൂര്‍ണമാവില്ല; രാമക്ഷേത്രത്തേക്കാള്‍ വലിയ സീതാക്ഷേത്രം വേണം!! ചിരാഗ്​ പാസ്വാന്‍

അടുത്ത എല്‍.ജെ.പി സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ ക്ഷേത്രത്തിന്​ തലക്കല്ലിടും. അടുത്ത എല്‍.ജെ.പി സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ ക്ഷേത്രത്തിന്​ തലക്കല്ലിടും.

ബിഹാറിൽ തെരഞ്ഞെടുപ്പ് ചർച്ചകൾ ശക്തമാകുകയാണ്. ഇപ്പോഴിതാ രാമ​ക്ഷേത്രത്തേക്കാള്‍ വലിയ സീത ക്ഷേത്രം വേണമെന്ന ആവശ്യവുമായി എല്‍.ജെ.പി നേതാവ്​ ചിരാഗ്​ പാസ്വാന്‍ രംഗത്ത്. സീതാമഡിയിലെ ക്ഷേത്ര സന്ദര്‍ശനം നടത്തിയശേഷമായിരുന്നു ചിരാഗി​െന്‍റ പ്രതികരണം.

”അയോധ്യയിലെ രാമക്ഷേത്രത്തേക്കാള്‍ വലിയ ക്ഷേത്രം സീത ദേവിക്കായി സിതാമഡിയില്‍ പണിയണം. രാമന്‍ സീതയില്ലാതെ പൂര്‍ണമാവില്ല. തിരിച്ചും അങ്ങനെത്തന്നെ. അയോധ്യയിലെ രാമക്ഷേത്രത്തെയും സീതാമഡിയെയും ബന്ധിപ്പിക്കുന്ന ഒരു ഇടനാഴി ആവശ്യമാണ്​” -ചിരാഗ്​ പസ്വാന്‍ പ്രതികരിച്ചു.

അടുത്ത എല്‍.ജെ.പി സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ ക്ഷേത്രത്തിന്​ തലക്കല്ലിടും. ഞങ്ങളുടെ സര്‍ക്കാര്‍ തീര്‍ച്ചയായും അധികാരത്തിലെത്തും. മുമ്ബ്​ മുഖ്യമന്ത്രിമാരായവര്‍ വീണ്ടും ആകില്ലെന്നും ബി.ജെ.പിയും എല്‍.ജെ.പിയും ചേര്‍ന്ന്​ സര്‍ക്കാര്‍ രൂപീകരിക്കുമെന്നും പസ്വാന്‍ പറയുന്നു.

shortlink

Post Your Comments


Back to top button