GeneralMollywoodNEWS

മഞ്ജു വാര്യരുടെ 50-ആം ചിത്രം പ്രഖ്യാപിച്ച്‌ മോഹന്‍ലാല്‍

ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ദിനില്‍ ബാബു ആണ്

മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യരുടെ കരിയറിലെ 50 -ആം ചിത്രം പ്രഖ്യാപിച്ച്‌ മോഹന്‍ലാല്‍. 9 എംഎം എന്ന് പേര് നല്‍കിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ദിനില്‍ ബാബു ആണ്. ധ്യാന്‍ ശ്രീനിവാസനാണ് ചിത്രത്തില്‍ തിരക്കഥ ഒരുക്കുന്നത്.

ഫണ്‍ടാസ്റ്റിക് ഫിലിംസിന്‍റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യവും അജു വര്‍ഗീസും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന്റെ സഹനിര്‍മ്മാണം ടിനു തോമസാണ്. സണ്ണി വെയ്ന്‍, ദിലീഷ് പോത്തന്‍ എന്നിവര്‍ക്കൊപ്പം ധ്യാന്‍ ശ്രീനിവാസനും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. പ്രൊജക്റ്റിന്റെ ഭാ​ഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷവും അഭിമാനവുമുണ്ടെന്നാണ് മഞ്ജു വാര്യര്‍ കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button