CinemaGeneralMollywoodNEWS

ആ ഒരൊറ്റ സിനിമ കാരണം കുറച്ചു വര്‍ഷങ്ങള്‍ സിനിമയില്‍ അഭിനയിച്ചില്ല: ലാല്‍ വെളിപ്പെടുത്തുന്നു

കിംഗ്‌ ലയര്‍' ചെയ്യുമ്പോള്‍ എനിക്ക് വന്ന ഒരുപാട് സിനിമകള്‍ ഞാന്‍ ഒഴിവാക്കി

ഇപ്പോള്‍ തന്റെ മനസ്സില്‍ സംവിധാനം ചെയ്യണമെന്നുള്ള വലിയ ആഗ്രഹം ഇല്ലെന്നും അഭിനയം ഏറെ ആസ്വദിച്ച് ചെയ്യുന്നത് കൊണ്ട് അതാണ്‌ ഇപ്പോള്‍ വലിയ ടെന്‍ഷന്‍ ഇല്ലാതെ ചെയ്യാന്‍ കഴിയുന്ന ജോലിയെന്നും ലാല്‍ പറയുന്നു. കിംഗ്‌ ലയര്‍ എന്ന സിനിമ സംവിധാനം ചെയ്യുമ്പോള്‍ താന്‍ അഭിനയത്തിലേക്ക് ഒന്ന് തിരിഞ്ഞു നോക്കാതെ കുറേ വര്‍ഷങ്ങളാണ് ആ സിനിമയ്ക്ക് വേണ്ടി മാറ്റി വച്ചതെന്നും ദിലീപിനെ പോലെ ഒരു സൂപ്പര്‍ താരത്തെ വച്ച് അങ്ങനെയൊരു സിനിമ ചെയ്തത്  വലിയ ഉത്തരവാദിത്വമായിരുന്നുവെന്നും ലാല്‍ പറയുന്നു.

‘സംവിധാനം ചെയ്യണമെന്ന വലിയ മോഹം ഇപ്പോള്‍ ഇല്ല അഭിനയം തന്നെയാണ് വലിയ ടെന്‍ഷന്‍ ഇല്ലാതെ ചെയ്യാന്‍ കഴിയുന്നത്.=ഞാന്‍ ‘കിംഗ്‌ ലയര്‍’ എന്ന സിനിമ ചെയ്യുമ്പോള്‍ കുറേ വര്‍ഷം അഭിനയിക്കാതെ മാറി നിന്നു. ആ സമയത്ത് ഒരു കഥയും കേട്ടിരുന്നില്ല. ദിലീപിനെ പോലെ ഒരു സൂപ്പര്‍ താരത്തെ വച്ച് സിനിമ ചെയ്യുമ്പോള്‍ അതൊരു വലിയ ഉത്തരവാദിത്വമായിരുന്നു. ‘കിംഗ്‌ ലയര്‍’ ചെയ്യുമ്പോള്‍ എനിക്ക് വന്ന ഒരുപാട് സിനിമകള്‍ ഞാന്‍ ഒഴിവാക്കി. അതിന്റെ കാരണത്താല്‍ ‘കിംഗ്‌ ലയര്‍’ ചെയ്ത ശേഷവും എനിക്ക് സിനിമകള്‍ അങ്ങനെ ലഭിക്കാത്ത സാഹചര്യമായിരുന്നു’. ലാല്‍ പറയുന്നു.

സിദ്ധിഖ് – ലാല്‍ ടീം വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിച്ച ‘കിംഗ്‌ ലയര്‍’ ബോക്സ് ഓഫീസില്‍ മികച്ച വിജയം സ്വന്തമാക്കിയിരുന്നു.  സിദ്ധിഖ് തിരക്കഥ എഴുതിയ ചിത്രത്തില്‍ ദിലീപ് ഉള്‍പ്പടെ ഒരു വലിയ താരനിര തന്നെ അണിനിരന്നിരുന്നു.

 

shortlink

Related Articles

Post Your Comments


Back to top button