CinemaLatest NewsNEWS

ബോൾഡ് ലുക്കിൽ സംയുക്ത മേനോൻ !! സോഷ്യൽ മീഡിയയെ ഇളക്കി മറിച്ച് ‘എരിഡ’ യുടെ പുതിയ പോസ്റ്റർ; അതി ​ഗംഭീരമെന്ന് മലയാളികളും

‘എരിഡ’. ചിത്രത്തിൻറെ പുതിയ പോസ്റ്റർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ

നടി സംയുക്ത മേനോൻ, നാസർ, കിഷോർ, ധർമജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വി.കെ.പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘എരിഡ’. ചിത്രത്തിൻറെ പുതിയ പോസ്റ്റർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.

നടി സംയുക്ത മേനോന്റെ ബോൾഡ് ലുക്ക് തന്നെയാണ് പോസ്റ്ററിലെ ശ്രദ്ധാകേന്ദ്രം. അരോമ സിനിമാസ് & ഗുഡ് കമ്പനിയുടെ ബാനറിൽ അജി മേടയിലും അരോമ ബാബുവും ചേർന്ന് നിർമ്മിക്കുന്ന ചിത്രം മലയാളം, തമിഴ് എന്നീ ഭാഷകളിലാണ് ഒരുങ്ങുക.

വൈ.വി.രാജേഷ് ആണ് തിരകഥയൊരുക്കുന്നത് ചിത്രത്തിൻ്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് എസ്.ലോകനാഥനാണ്. ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ ആഴ്ച ബാംഗ്ലൂരിൽ ആരംഭിച്ചിരുന്നു. എല്ലാവിധ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചാണ് ഷൂട്ടിംഗ് ഇപ്പോൾ തുടങ്ങിയിരിക്കുന്നതെന്നും അണിയറ പ്രവർത്തകർ വ്യക്തമാക്കി.

shortlink

Post Your Comments


Back to top button