GeneralLatest NewsNEWSTV Shows

സീരിയല്‍ രംഗത്തോട് വിടപറഞ്ഞോ? പരസ്പരത്തിലെ ദീപ്തി ഐപിഎസ് ആയി തിളങ്ങിയ ഗായത്രി പറയുന്നു

മിനിസ്‌ക്രീനിൽ പരസ്പരത്തിനു ശേഷം സജീവമാകാത്തത് എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് താരം

ജനപ്രിയ പരമ്പര പരസ്പരം അവസാനിച്ചെങ്കിലും ദീപ്തി ഐ പി എസ് എന്ന കഥാപാത്രത്തിന് ആരാധകർ ഏറെയാണ്. ഗായത്രി അരുൺ ആണ് ദീപ്തിയായി മികച്ച പ്രകടനം കാഴ്ചവച്ചു പ്രേക്ഷക പ്രീതി നേടിയത്. എന്നാൽ ഈ പരമ്പരയ്ക്ക് ശേഷം മിനിസ്‌ക്രീനിൽ ഗായത്രി സജീവമല്ല. സര്‍വോപരി പാലാക്കാരന്‍ എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച ഗായത്രി ഓര്‍മ്മ, തൃശൂര്‍പൂരം, മമ്മൂട്ടി ചിത്രം വണ്‍, അര്‍ജുന്‍ അശോകന്റെ മെമ്ബര്‍ രമേശന്‍ തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ടു.

read also:മൂന്നു നടിമാരെ തട്ടിക്കൊണ്ടുപോയി അപമാനിക്കാന്‍ ശ്രമിച്ചയാള്‍, പ്രമുഖ നടന്മാരുടെയും ഡ്രൈവറായും, ഡ്രൈവേഴ്‌സ് അസോസിയേഷന്‍ ഭാരവാഹിയായുമൊക്കെ സിനിമയില്‍ നിറഞ്ഞു നിന്നു ?

എന്തുകൊണ്ടാണ് മിനിസ്‌ക്രീനിൽ പരസ്പരത്തിനു ശേഷം സജീവമാകാത്തത് എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് താരം. ” പരസ്പരം എന്ന സീരിയല്‍ ഒരു വന്‍ വിജയമായിരുന്നു ഒരുപാട് ആളുകള്‍ എന്നെ അതിലൂടെ തിരിച്ചറിഞ്ഞു ഇപ്പോളും എന്നെ ആളുകള്‍ കണ്ടാല്‍ വിളിക്കുന്നത് ദീപ്തി ഐ പി എസ് എന്നാണ് എനിക്ക് സമൂഹമാധ്യമങ്ങളില്‍ വരുന്ന കമന്റുകളില്‍ എല്ലാം തന്നെ ദീപ്തി എന്നാണ് എന്നെ അഭിസംബോധന ചെയ്യാറുള്ളത് അത്രയ്ക്കും പോപ്പുലര്‍ ആയിരുന്നു ആ കഥാപാത്രം. എന്നാല്‍ പിന്നീട് സീരിയലുകളില്‍ ഒന്നും ഞാന്‍ അഭിനയിച്ചിട്ടില്ല. ധാരാളം ഓഫറുകള്‍ പിന്നീട് വന്നു പക്ഷെ അതൊന്നും ദീപ്തി പോലെ നല്ല കാമ്ബുള്ള കഥാപാത്രമായിരുന്നില്ല വന്ന കഥാപാത്രങ്ങളെല്ലാം തന്നെ സ്ഥിരം നമ്മള്‍ കണ്ടുമടുത്ത കഥാപാത്രങ്ങളായിരുന്നു അതുകൊണ്ടാണ് താന്‍ പിന്നീട് സീരയല്‍ മേഖലയിലേക്ക് സജീവമാകാതെ പോയത്.” ഒരു അഭിമുഖത്തിൽ ഗായത്രി പങ്കുവച്ചു

 

shortlink

Related Articles

Post Your Comments


Back to top button